Connect with us

ആർക്ക് വേണോ എന്ത് വേണോ പറയാം… സത്യമായിട്ടും ഞാൻ മുട്ടിയിട്ടില്ലെന്ന് ഇന്ദ്രൻസ്

Uncategorized

ആർക്ക് വേണോ എന്ത് വേണോ പറയാം… സത്യമായിട്ടും ഞാൻ മുട്ടിയിട്ടില്ലെന്ന് ഇന്ദ്രൻസ്

ആർക്ക് വേണോ എന്ത് വേണോ പറയാം… സത്യമായിട്ടും ഞാൻ മുട്ടിയിട്ടില്ലെന്ന് ഇന്ദ്രൻസ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കടുത്ത നിലപാടുകളുമായി കൂടുതൽ താരങ്ങൾ രംഗത്ത് എത്തുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഗുരുതര ആരോപണങ്ങളെ നിസാരവൽക്കരിച്ചുകൊണ്ടാണ് നടൻ ഇന്ദ്രൻസ് രംഗത്തെത്തിയത്. എല്ലാക്കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. ഇടയ്ക്ക് എരിയും പുളിയും ഒക്കെ വേണ്ടേ. അതിന് വേണ്ടിയാണ്. അതുകൊണ്ട് ഇൻഡസ്ട്രിയ്ക്കോ ആർക്കോ ദോഷമൊന്നും വരില്ല. സർക്കാർ എന്തെങ്കിലും വേണ്ടതുപോലെ ചെയ്യുമായിരിക്കും. പരാതികൾ ഉണ്ടെങ്കിൽ അന്വേഷിക്കുകയും ചെയ്യട്ടെ’, മാത്രമല്ല വാതിലിൽ മുട്ടിയ സംഭവത്തെക്കുറിച്ചും പ്രതികരിച്ചു.

ആരെങ്കിലും മുട്ടിയോയെന്ന് തനിക്ക് അറിയില്ലെന്നും സത്യമായിട്ടും താൻ മുട്ടിയിട്ടില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോഴുള്ള മലയാളി നടിമാരെപ്പോലും തനിക്ക് അറിയില്ല, പിന്നെയല്ലേ ബംഗാളി നടിയെന്നായിരുന്നു നടൻ്റെ പ്രതികരണം. ആർക്ക് വേണോ എന്ത് വേണോ പറയാം.

മുഖ്യമന്ത്രിക്കെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറയാമല്ലോ. അതാണല്ലോ പെട്ടെന്ന് അറിയുന്നത്. നേതൃസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പറയുമ്പോഴാണ് പെട്ടെന്ന് ചർച്ചയാകുന്നത്. അതിനെക്കുറിച്ചൊന്നും എനിക്ക് അറിയില്ലെന്നും പറയുകയായിരുന്നു ഇന്ദ്രൻസ്. സാക്ഷരതാ മിഷന്റെ ഏഴാം ക്‌ളാസ് പരീക്ഷ എഴുതാനായി എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നടൻ.

Continue Reading
You may also like...

More in Uncategorized

Trending