ആശുപത്രിവാസം! വിഷമത്തോടെ പൊട്ടി കരഞ്ഞ് ഐശ്വര്യ ലക്ഷ്മി! ചിത്രങ്ങൾ വൈറൽ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. ഐശ്വര്യ ലക്ഷ്മി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മലയാളികളുടെ മനസിലേയ്ക്ക് വരുന്ന ചിത്രം മായാനദി ആയിരിക്കും. അത്രമാത്രം ഗംഭീരമായ പ്രകടനമായിരുന്നു ഐശ്വര്യ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. നിവിൻ പോളി നായകനായെത്തിയ ചിത്രമാണ് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള. ഈ ചിത്രത്തിലൂടെയാണ് ഐശ്വര്യ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. ഐശ്വര്യയുടെ സിനിമാ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ടൊവിനോ നായകനായെത്തിയ മായാനദി.
ഈ ചിത്രത്തിലെ പ്രകടനം ഐശ്വര്യയുടെ കരിയർ മാറ്റിമറിച്ചു. അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് മായാനദിയിൽ ഐശ്വര്യ ലക്ഷ്മി അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി അവസരങ്ങൾ ഐശ്വര്യയെ തേടിയെത്തി. മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ചിത്രങ്ങളിൽ ഐശ്വര്യ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു കഴിഞ്ഞു. ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഐശ്വര്യ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. 2024 ല്‍ ഇത് ഒന്‍പതാമത്തെ മാസത്തിലൂടെയാണ് നമ്മള്‍ കന്നുപോകുന്നത്. ഈ ഒരു വര്‍ഷം, ഒന്‍പത് മാസത്തിനിടയില്‍ താന്‍ കടന്നുപോയ ചില അവസ്ഥകളെ കുറിച്ചാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ഈ വര്‍ഷം എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കുമ്പോള്‍’ എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. വിഷമത്തോടെ കരഞ്ഞിരിക്കുന്നതും, ആശുപത്രിയില്‍ കഴിയേണ്ടി വന്നതും, കുറേ ഏറെ വിദേശ യാത്രകളും, ഷൂട്ടിങ് ലൊക്കേഷനിലെ ചില നല്ല ഓര്‍മകളും സെല്‍ഫികളും എല്ലാം ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളിലുണ്ട്. നായികമാരുടെ നിറങ്ങളില്ലാത്ത മറ്റൊരു ലോകത്തെ നടിയുടെ ഫോട്ടോകളില്‍ കാണാം. എന്നാല്‍ അത് എന്തൊക്കെയാണെന്നും ഏതൊക്കെയാണെന്നുമൊന്നും നടി വിശദീകരിക്കുന്നില്ല. നീ കരുത്തയാണ്, ധൈര്യ ശാലിയാണ്, നീ ഇനിയും മുന്നോട്ടു വരും, വരണം എന്നൊക്കെ പറഞ്ഞ് ഐശ്വര്യ ലക്ഷ്മിയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. കല്യാണി പണിക്കര്‍, അനു ജോസഫ്, വീണ നായര്‍, സംഗീത ചയചന്ദ്രന്‍ തുടങ്ങിയവരും കമന്റ് ബോക്‌സിലുണ്ട്.
