Malayalam
ആരോപണം ഉന്നയിച്ച നടിയ്ക്കെതിരെ യുവതിയുടെ വെളിപ്പെടുത്തൽ! പിന്നാലെ കേരളത്തിൽ പാഞ്ഞെത്തി ജയസൂര്യ…
ആരോപണം ഉന്നയിച്ച നടിയ്ക്കെതിരെ യുവതിയുടെ വെളിപ്പെടുത്തൽ! പിന്നാലെ കേരളത്തിൽ പാഞ്ഞെത്തി ജയസൂര്യ…
അമേരിക്കയിലായിരുന്ന നടന്‍ ജയസൂര്യ കഴിഞ്ഞ ദിവസമാണ് നാട്ടില്‍ മടങ്ങിയെത്തിയത്. കുടുംബത്തോടൊപ്പം വിദേശത്തായിരുന്ന നടന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇറങ്ങി. എന്നാൽ മുകേഷും ജയസൂര്യയും അടക്കമുള്ള സിനിമാതാരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടിക്കെതിരെ ബന്ധുവായ യുവതി കഴിഞ്ഞ ദിവസം രംഗത്തെത്തിയതും ശ്രദ്ധേയമാണ്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഒരു സംഘം ആളുകള്‍ക്ക് കാഴ്ച വെക്കാന്‍ ശ്രമിച്ചയാളാണ് നടിയെന്നും അവര്‍ക്ക് സെക്‌സ് മാഫിയയുമായി ബന്ധമുണ്ട് എന്നും ബന്ധുവായ യുവതി പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി താന്‍ നല്‍കിയിട്ടുണ്ട് എന്നും അവര്‍ പറഞ്ഞു. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. മാത്രമല്ല കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കി. നടി സെക്സ് മാഫിയയുടെ ഭാഗമാണെന്നും യുവതി പറഞ്ഞു. ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകുകയും ചെയ്തു.
എന്നാൽ പീഡനപരാതി ഉയര്‍ന്നതിന് ശേഷം ആദ്യമായിട്ടാണ് ജയസൂര്യ കേരളത്തില്‍ എത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരത്തിനെതിരെ ഉയര്‍ന്നുവന്ന ലൈംഗികാതിക്രമ കേസില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. അതേസമയം പീഡന പരാതിയില്‍ കാര്യമായി പ്രതികരിക്കാന്‍ ജയസൂര്യ തയ്യാറായില്ല. പീഡനപരാതി ഗൂഢാലോചനയാണോ എന്നതടക്കം വഴിയേ മനസ്സിലാകും. കേസ് കോടതിയില്‍ ആയതിനാല്‍ കൂടുതല്‍ പറയാനാവില്ല. അഭിഭാഷകന്‍ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം. മാധ്യമപ്രവര്‍ത്തകരെ പിന്നീട് കാണുമെന്നും താരം വ്യക്തമാക്കി. നേരത്തെ ലൈംഗിക പീഡനക്കേസില്‍ ജയസൂര്യ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നും പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിങ് നടന്നിട്ടില്ലെന്നും ജയസൂര്യ പറഞ്ഞു. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യക്കെതിരെയുള്ളത്. വിദേശത്തായതിനാല്‍ എഫ്‌ഐആര്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയറ്റ് ഇടനാഴിയില്‍ വെച്ച് കടന്നുപിടിച്ച് ചുംബിച്ചെന്നുവെന്ന് നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
തൊപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവ നടിയുടെ പരാതിയില്‍ കൂത്താട്ടുകുളം പോലീസും ജയസൂര്യക്കെതിരെ കേസെടുത്തിരുന്നു. നേരത്തെ തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ജയസൂര്യ പ്രതികരിച്ചിരുന്നു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നായിരുന്നു ജയസൂര്യ കുറിച്ചത്. വ്യാജ ആരോപണങ്ങള്‍ തനിക്കും കുടുംബത്തിനും വേദനയുണ്ടാക്കി. അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ ശേഷം നിയമപോരാട്ടവുമായി മുന്നോട്ട് പോകുമെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. നിയമസസംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തി. ഇനിയുള്ള കാര്യം അഭിഭാഷകര്‍ തീരുമാനിക്കുമെന്നും ജയസൂര്യ വ്യക്തമാക്കിയിരുന്നു. സത്യം ചെരിപ്പ് ധരിക്കുമ്പോഴേക്കും നുണ ലോകസഞ്ചാരം പൂര്‍ത്തിയാക്കിയിരിക്കും എ്ന്നാണല്ലോ, എങ്കിലും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ പറഞ്ഞിരുന്നു. അതേസമയം ജയസൂര്യക്കെതിരെ ഉന്നയിച്ച പരാതിയുമായി മുന്നോട്ട് പോകുമെന്ന് നടിയും വ്യക്തമാക്കിയിരുന്നു. തെറ്റുകാരനല്ലെങ്കില്‍ ജയസൂര്യ അത് തെളിയിക്കട്ടെ. പൊതുസമൂഹത്തോട് നടന്‍ മാപ്പുപറയണം. കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണമെന്നും നടി പറഞ്ഞിരുന്നു. നേരത്തെ സംവിധായകന്‍ രഞ്ജിത്ത്, നടന്‍ സിദ്ദീഖ്, എന്നിവര്‍ക്കെതിരെയുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.