ആരെങ്കിലും എനിക്ക് അദ്ദേഹത്തിനെ നമ്പര്‍ കൈമാറൂ, എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്! പൊട്ടിത്തെറിച്ച് അഭിരാമി
ബാലയുടെ തുറന്നു പറച്ചിലിന് പിന്നാലെ അമൃത സുരേഷിനെതിരെ കടുത്ത വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇപ്പോഴിതാ തന്റെ സഹോദരി അമൃത സുരേഷിനും കുടുംബത്തിനും നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തുറന്നടിച്ച് രംഗത്തെത്തുകയാണ് അഭിരാമി സുരേഷ്. അമൃതയെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു അഭിരാമിയുടെ പ്രതികരണം. ഈ ചേട്ടന്‍ പറയുന്നത് കേട്ടാല്‍, ചേട്ടന്‍ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ എന്നാണ് അഭിരാമി ചോദിക്കുന്നത്.
അഭിരാമിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു…
ഞങ്ങളെ പിന്തുണച്ച് ആരെങ്കിലും വന്നാല്‍, ബലഹീനതകളും ഭയവും ചൂഷണം ചെയ്യുന്ന സ്വാധീനമുള്ള ആളുകളുടെ നിരന്തരമായ സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും ശേഷം അവരുടെ വീഡിയോകളില്‍ നിങ്ങള്‍ക്ക് അവരെ കാണാന്‍ കഴിയും.. പക്ഷേ അത് എക്കാലവും നിലനില്‍ക്കില്ല. എന്നെ വിശ്വസിക്കൂ.. ഇനി ഈ മനുഷ്യന്റെ ഉള്ളടക്കത്തിലേക്ക് വരാം. നിങ്ങള്‍ക്ക് അദ്ദേഹത്തിനെ അറിയാമെങ്കില്‍ ആരെങ്കിലും എനിക്ക് അദ്ദേഹത്തിനെ നമ്പര്‍ കൈമാറൂ, എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട്! അദ്ദേഹത്തിനോട് സംസാരിക്കണം.. ഇങ്ങനെ അഭിസംബോധനം ചെയ്യുന്നത് പ്രായത്തിന്റെ ബഹുമാനം കൊണ്ട് മാത്രം..
ഇപ്പൊ തന്നെ എന്റെ കൂടെ ഉള്ളവര്‍ക്കു കുറച്ചു ഭീഷണി കോള്‍സ് വരുന്നുണ്ട്.. അതവിടെ നിക്കട്ടെ. ഈ ചേട്ടന്‍ പറയുന്നത് കേട്ടാല്‍, ചേട്ടന്‍ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ ഈ പറയുന്ന ആള്‍ടെ കൂടെ. ഉണ്ടായിരുന്നോ?ഈ പറയുന്ന കാര്യം കണ്ണാലേ കണ്ടോ?അതോ ആരങ്കിലും അങ്ങനെ പറയന്‍ പറഞ്ഞോ ? സത്യമേ പറയൂ എന്ന ടാഗ്ലൈന്‍ കണ്ടു യൂട്യൂബില്‍.. അങ്ങനെ എങ്കില്‍ ഒരു കാര്യം പറയുന്നതിന് മുമ്പ് അതിന്റെ സത്യവിസ്താരം ഈ ആള്‍ നടന്നിരുന്നോ ? 18 വയസ്സില്‍ നടന്ന വിവാഹത്തിന് ശേഷം ഡിവോഴ്‌സിന് ശേഷം എന്റെ ചേച്ചിക്കുണ്ടായ എന്റെ കുടുംബത്തിനുണ്ടായ പ്രേശ്‌നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആള്‍ക്കെന്തറിയാം ? ആ കല്യാണം നടക്കുമ്പോ തന്നെ പക്വതയുള്ള പ്രായമായിരുന്നു ചിലര്‍ക്ക്. കൂട്ടുക്കാരുമൊത്തു ഈ പറയുന്ന കാര്യങ്ങള്‍ ഒക്കെ കല്യാണത്തിന് മുമ്പ് ചെയ്ത് കൂട്ടിയ ആളുകള്‍ ഇവിടെ നന്മ കാണിച്ചു നടക്കുന്നു. ഇതേ സമയം കല്യാണശേഷം മദ്യപാനം എന്നൊക്കെ ഉള്ള കാര്യങ്ങള്‍ ഒരു പെണ്ണായിരുന്നു ചെയ്തതെങ്കില്‍ ഇതേ സത്യവാന്‍ എന്ത് പറഞ്ഞേനെ ? ഒരുപാഡ് സപ്പോര്‍ട്ട് കിട്ടും . കാരണം ഈ നാട് നെപോറ്റിസം അത് പോലെ ഉള്ള കാട്ടികൂട്ടലുകള്‍ക്ക് ഒക്കെ ബ്രീഡിങ് ഗ്രൗണ്ട് ആണ് !
ഈ വീഡിയോ 30k വ്യൂസ് മുകളില്‍ ഉണ്ട് – നിങ്ങള്‍ പറഞ്ഞിരിക്കുന്നത് കേട്ടാല്‍ ഇതെല്ലാം നേരിട്ട് അറിഞ്ഞ ഒരാളെ പോലെയും ഒക്കെ ആണലോ.. ഞാന്‍ കണ്ടിട്ടില്ലല്ലോ നിങ്ങളെ ഇത് വരെ ഇന്‍സൈഡ് മൈ ഫാമിലി ! പിന്നെ നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ചീപ്പ് സ്റ്റോറി റിയല്‍ ആണെന്ന് വിശ്വസിക്കാന്‍ പാകത്തിന് സംസാരിച്ചെടുത്തു ഒരു പെണ്ണിനെ – പെണ്ണിനെ എന്ന് വേണ്ട ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ എങ്ങനെ മനസ്സ് വരുന്നു ? ഇത് വരെ ഒരു ഓപ്പണ്‍ സ്‌പേസ് il പറയുന്ന ആള്‍ടെ ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല . അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല..
ഒരുപാട് കോടികള്‍ ആസ്തി തട്ടി എടുത്തു എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ഞങ്ങളെ വെറുക്കപ്പെടുത്തിയെങ്കിലും സത്യത്തില്‍ ഞങ്ങള്‍ കഷ്ടപെട്ടാലെ ഞങ്ങള്‍ക്കൊരു സേഫ് ഭാവി ഉണ്ടാവുകയ്യുള്ളു. സേഫ് ഹാപ്പി ആന്‍ഡ് വെല്‍ സെറ്റില്‍ഡ്.. ആ ഹാര്‍ഡ് വര്‍ക്ക് ആന്‍ഡ് സക്‌സസ് കാണുമ്പോ സഹിക്കുന്നില്ലെങ്കി ദൈവം എന്ന് ഞാന്‍ വിശ്വസിക്കുന്ന ശക്തി.. വാക്കുകളിലുള്ള ഡയലോഗ്‌സിലുള്ള ദൈവം അല്ല.. സത്യം എന്ന ദൈവം, ഒരുനാള്‍ വൈകാതെ തിരിച്ചടിക്കും . അന്ന് കാണണം ഈ സത്യവാദികളെ ഒക്കെ.. കുറെ കാലം മൗനം പാലിച്ചു.. സമയം കൊണ്ടും മനസ്സ് കൊണ്ടും, ഫോക്കസ് കൊണ്ടും ഇത്തരം കാര്യങ്ങള്‍ക്ക് കളഞ്ഞാല്‍ കഥ പറഞ്ഞു നടക്കുന്ന ആളുകള്‍ വീട്ടിലേക്ക് ചിലവെത്തിക്കുക ഇല്ല. എന്നിട്ട് ഞങ്ങളുടെ അച്ഛന്‍ മരിച്ചിട്ടും തീരാത്ത ഈ വേട്ടയാടലിനു ഇനി സപ്പോര്‍ട്ടും കൊണ്ട് വന്നിരിക്കുന്നു ! എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം നിങ്ങളുടെ പ്രായത്തിലുള്ള ഒരു മനുഷ്യന്‍ ആകുമായിരുന്നു. അതുകൊണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കുന്നു! എന്നാലും അങ്കിളിനെയോ ചേട്ടനെയോ മറ്റെന്തായാലും നാണക്കേട്!