ആരാണ് എന്താണ് എന്നറിയാതെ നടപടിയെടുക്കാനാകില്ല! റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്ന് സിദ്ദിഖ്
Published on
പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടറിൽ ഉള്ളത് അതീവ ഗുരുതര പരാമർശങ്ങൾ ആണുള്ളത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടനും എഎംഎംഎ ജനറല്‍ സെക്രട്ടറിയുമായ സിദ്ദിഖ് രംഗത്തെത്തി. ആരാണ് എന്താണ് എന്നറിയാതെ നടപടിയെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നടപടിയെടുക്കാമെന്നും സിദ്ദിഖ് പ്രതികരിച്ചു. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കി.
Continue Reading
You may also like...
Related Topics:hemacommitte, sidhique
