ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു! രണ്ടാമതും വിവാഹം കഴിച്ചെങ്കിലും മക്കളെ ചേര്‍ത്ത് പിടിച്ചു! ഈ വേദന എങ്ങനെ താങ്ങും എന്നറിയില്ല, അത്രയേറെ പ്രിയപ്പെട്ടവൻ! താരപുത്രന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം
ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു! രണ്ടാമതും വിവാഹം കഴിച്ചെങ്കിലും മക്കളെ ചേര്‍ത്ത് പിടിച്ചു! ഈ വേദന എങ്ങനെ താങ്ങും എന്നറിയില്ല, അത്രയേറെ പ്രിയപ്പെട്ടവൻ! താരപുത്രന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം
ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു! രണ്ടാമതും വിവാഹം കഴിച്ചെങ്കിലും മക്കളെ ചേര്‍ത്ത് പിടിച്ചു! ഈ വേദന എങ്ങനെ താങ്ങും എന്നറിയില്ല, അത്രയേറെ പ്രിയപ്പെട്ടവൻ! താരപുത്രന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാലോകം
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗവാർത്തയിൽ അനുശോചനം അറിയിച്ച് രംഗത്തെത്തുകയാണ് സഹതാരങ്ങൾ. ഈ വേദന നടൻ എങ്ങനെ താങ്ങും എന്നറിയില്ല, അത്രയേറെ പ്രിയപ്പെട്ടവൻ തന്നെയായിരുന്നു ആ കുടുംബത്തിൽ റാഷിൻ. പിറന്നത് മൂന്നു മക്കളിൽ മൂത്തയാൾ ആയെങ്കിലും , സാപ്പി എന്ന ഓമനപ്പേരിൽ വിളിക്കപ്പെട്ട റാഷിൻ, സിദ്ധിഖ് കുടുംബത്തിന്റെ പൊന്നോമനയായാണ് വളർന്നത്. വളരെക്കാലം സാപ്പിയെ കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർക്കോ പൊതുജനങ്ങൾക്കോ പരിചിതമല്ലായിരുന്നു. സോഷ്യൽ മീഡിയ വന്നതോട് കൂടി പുറംലോകം മെല്ലെ സാപ്പിയെ പരിചയപ്പെട്ടു തുടങ്ങി. സാപ്പി കൂടിയുള്ള ആഘോഷ ചിത്രങ്ങൾ വന്നു. അനുജൻ ഷഹീൻ സിദ്ധിഖിന്റെ പേജിലാണ് സാപ്പിയും കുടുംബവുമായി നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങൾ എത്തിച്ചേർന്നത്. ഇക്കഴിഞ്ഞ വിഷു ആഘോഷങ്ങളുടെ ചിത്രങ്ങളിലാണ് ഏറ്റവും ഒടുവിലായി സാപ്പിയെ കണ്ടത്. തൂശനിലയിൽ നിരന്ന ചോറും പപ്പടവും കറികളും സാപ്പി ആസ്വദിച്ച് കഴിച്ചു. കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു
അനുജനും അനുജത്തിക്കും മാത്രമല്ല, ഈ കുടുംബത്തിലേക്ക് മരുമകളായി കടന്നു വന്ന അമൃതാ ദാസും സാപ്പിയെ ചേർത്തുനിർത്തി. സ്വന്തം അനുജനും അനുജത്തിക്കും പുറമേ, സാപ്പിക്ക് ഒരു സഹോദരി കൂടിയായി മാറി അമൃത. ഭിന്നശേഷിക്കാരനായ സഹോദരനെ തങ്ങൾ പൊന്നുപോലെയാണ് നോക്കുന്നത് എന്ന് അനുജൻ ഷഹീൻ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ നവംബർ മാസത്തിൽ സാപ്പിയുടെ ജന്മദിനം ഒരു റെസ്റ്റോറന്റിൽ വച്ചായിരുന്നു കൊണ്ടാടിയത്. സിദ്ധിഖും ഭാര്യയും മക്കളും മരുമകളും ചേർന്നാണ് സാപ്പിക്ക് പിറന്നാൾ കേക്ക് നൽകിയത്. സാപ്പിക്ക് ദിവസം ചെല്ലുംതോറും പ്രായം കുറയുന്നു എന്നാണ് അനുജൻ ഷഹീൻ പിറന്നാൾ ചിത്രങ്ങൾക്കൊപ്പം കുറിച്ച വാക്കുകൾ. സാപ്പിക്കായി വലിയ ആഡംബരങ്ങൾ ഏതുമില്ലാതെ ഒരു പിറന്നാൾ കേക്ക് റെസ്റ്റോറന്റിൽ തയാറാക്കിയിരുന്നു. റാഷിന്റെയും ഷഹീനിൻറെയും മാതാവ് അവരുടെ കുട്ടിക്കാലത്ത് മരണപ്പെട്ടിരുന്നു. ശേഷം അമ്മയുടെ സ്ഥാനത്തെത്തിയ സീനയും സാപ്പിയെ മകനായി വളർത്തി. അനുജത്തി ഫർഹീനും വല്യേട്ടൻ എന്നാൽ പ്രിയപ്പെട്ടവനായിരുന്നു. സാപ്പിയുടെ കഴിഞ്ഞ പിറന്നാളിന് ഷഹീനും ഭാര്യയും സഹോദരനൊപ്പം. ഇവരുടെ വിവാഹത്തിനും സാപ്പി നിറസാന്നിധ്യമായിരുന്നു. സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും റാഷിനും. മാത്രമല്ല ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ സിദ്ദിഖിന് നേരിടേണ്ടതായി വന്നിരുന്നു. ശേഷം നടന് രണ്ടാമതും വിവാഹം കഴിച്ചെങ്കിലും മക്കളെ ചേര്‍ത്ത് പിടിച്ച് സന്തോഷത്തോടെ ജീവിക്കുകയായിരുന്നു.
അതേ സമയം സിദ്ദിഖിന്റെയും കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുകയാണ് സിനിമാലോകം. പ്രമുഖരടക്കം താരപുത്രന് ആദരാഞ്ജലികള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. നടന് കലാഭവന്‍ ഷാജോണ്‍, ടിനി ടോം തുടങ്ങി മരണവിവരം അറിഞ്ഞവര്‍ സിദ്ദിഖിന്റെ വീട്ടിലെത്തി നേരിട്ട് ദുഃഖത്തില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് താരങ്ങൾ.
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...