Connect with us

ആണൊരുത്തൻ ആസിഫലി തന്നെ… പ്രതികരിക്കാതെ മമ്മൂട്ടിയും മോഹൻലാലും!

Malayalam

ആണൊരുത്തൻ ആസിഫലി തന്നെ… പ്രതികരിക്കാതെ മമ്മൂട്ടിയും മോഹൻലാലും!

ആണൊരുത്തൻ ആസിഫലി തന്നെ… പ്രതികരിക്കാതെ മമ്മൂട്ടിയും മോഹൻലാലും!

നടിയെ ആക്രമിച്ച കേസിന് പിന്നാലെ ദിലീപിന്റെ പങ്കും പുറത്ത് വന്നിട്ടും മഞ്ജുവായിരുന്നു ആദ്യം ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരണം എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ആദ്യം രംഗത്തെത്തിയത്. പിന്നാലെ നടൻ പൃഥ്വിരാജ് ഉൾപ്പെടെ മഞ്ജുവിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തി. പിന്നാലെയാണ് പിണറായി വിജയനെ സമീപിച്ചതിനെ തുടർന്ന് രാജ്യത്തെ ആദ്യമായി ഇങ്ങനെയൊരു കമ്മിറ്റി രൂപവത്കരിച്ചു. അതാണ് ഹേമകമ്മിറ്റി. എല്ലാ സ്ത്രീകൾക്കും അവരുടെ അഭിമാനം ഉയർത്തിപ്പിടിച്ച് ജോലിചെയ്യുക അതായിരുന്നു വനിതകുട്ടായ്മയുടെ ലക്ഷ്യവും. എന്നാൽ വുമൺ ഇൻ സിനിമ കളക്റ്റീവിന് കിട്ടിയ ആദ്യ പ്രഹരമായിരുന്നു മഞ്ജു വുമൺ ഇൻ സിനിമ കളക്റ്റീവിൽ നിന്നും പിന്മാറിയത്. എന്നാൽ ഇതുവരെ മഞ്ജു അമ്മയിൽ നിന്നും എന്തുകൊണ്ട് രാജിവെച്ചില്ല എന്ന ചോദ്യവും ഉയർന്നതാണ്.

മഞ്ജുവാര്യരെ മുന്നിൽ നിർത്തിയായിരുന്നു wcc യുടെ തുടക്കം പിന്നീട് എന്തുകൊണ്ടാണ് മഞ്ജു അതിൽ നിന്നും പിന്മാറിയതെന്നും നിശബ്ധയായി തുടർന്നതിനും കാരണം എന്താണ്. അതിനിടയിൽ ആണ് എന്നാൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടന്‍ ആസിഫ് അലി രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു എന്നാണ് ആസിഫലി പറഞ്ഞത്. അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്ന് നടൻ അറിയിച്ചു. റിപ്പോർട്ട്‌ വായിക്കാതെ കൂടുതൽ പറയാനില്ല. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം മൊഴി നൽകിയവർക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടത്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നും ആസിഫലി പറഞ്ഞു. എന്നാൽ മെഗാസ്റ്റാറും സൂപ്പർ സ്റ്റാറുമൊക്കെ നിശബ്ദത പാലിക്കുകയാണ്.

മലയാള സിനിമാ ലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളാണ് ഹേമകമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉന്നയിക്കുന്ന ആരോപണങ്ങൾ റിപ്പോർട്ടിൽ ശരി വെക്കുന്നുണ്ട്. ഡബ്യുസിസി അം​ഗങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഡബ്ല്യുസിസിയിലെ അം​ഗങ്ങളെ സിനിമയിലേക്ക് എടുക്കില്ലെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. പലർക്കും ഇഷ്‌‌ടപ്പെടാത്ത കാര്യങ്ങൾ സംസാരിക്കുന്നതിനാൽ ഡബ്ല്യുസിസി അം​ഗങ്ങളെ സിനിമയിലേക്ക് എടുക്കാൻ ആരും ധൈര്യപ്പെടുന്നില്ല. ചില നിർമാതാക്കൾ ഡബ്ല്യുസിസി അം​ഗങ്ങളെ തന്റെ സിനിമയിലേക്ക് ഉൾപ്പെടുത്തുന്നില്ല. അത് അമ്മ സംഘടനയിലുള്ളവരെ ചൊടിപ്പിക്കുമെന്ന് ഇവർ ഭയക്കുന്നു.

ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിക്ക് ഡബ്ല്യുസിസി അം​ഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഡബ്ല്യുസിസിയിലെ ഒരേയൊരു അം​ഗത്തിന് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡബ്ല്യുസിസിയുടെ സ്ഥാപക അം​ഗമാണ് ഈ ന‌ടി. ഇവർ മാത്രമാണ് സിനിമാ രം​ഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. സിനിമാ രം​ഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്ന് ഈ നടി പറഞ്ഞു. ഹേമ കമ്മിറ്റി പരാമർശിക്കുന്ന നടി ആരാണെന്ന് വ്യക്തമല്ല. തങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യുസിസി അം​ഗങ്ങളായ പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, തുടങ്ങിയവരെല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്.

റിപ്പോർട്ട് പുറത്ത് വരണമെന്ന് ഏറ്റവും കൂടുതൽ ആവശ്യപ്പെട്ടതും ഡബ്ല്യുസിസി അം​ഗങ്ങളാണ്. സെറ്റുകളിലെ ലഹരി ഉപയോ​ഗം, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമം, അനൗദ്യോ​ഗിക വിലക്കുകൾ തുടങ്ങിയവയെക്കുറിച്ചെല്ലാം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മലയാള സിനിമാ ലോകത്തെ ഭരിക്കുന്ന ലോബികൾ ഉണ്ടെന്ന് റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്. വരും ദിവസങ്ങളിൽ വലിയ തോതിൽ റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ ചർച്ചയാകും. ഇതിനോടകം നിരവധി പേർ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. റിപ്പോർട്ടിൽ പരാമർശിക്കുന്നവരുടെ സ്വകാര്യത കണക്കിലെടുത്ത് ചില വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ആളുകളെ തിരിച്ചറിയുന്ന ഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാര​ഗ്രാഫ് ഒഴിവാക്കി. 81 മുതൽ 100 വരെയുള്ള പേജുകളിലെ പേജുകളിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാര​ഗ്രാഫുകളും അനുബന്ധങ്ങളും നീക്കിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending