Connect with us

ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു.. പുരസ്കാരം കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃ​ദവും സ്നേഹവും വീണ്ടും മനസ് നിറഞ്ഞ് കണ്ടു മലയാളി

Malayalam

ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു.. പുരസ്കാരം കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃ​ദവും സ്നേഹവും വീണ്ടും മനസ് നിറഞ്ഞ് കണ്ടു മലയാളി

ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു.. പുരസ്കാരം കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃ​ദവും സ്നേഹവും വീണ്ടും മനസ് നിറഞ്ഞ് കണ്ടു മലയാളി

മലയാള സിനിമയിൽ ഒട്ടനവധി യുവതാരങ്ങളുണ്ടെങ്കിലും മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് മലയാളികൾക്ക് എന്നും സൂപ്പർ താരങ്ങൾ‌. ഇന്നും ഇരുവരും നായക വേഷങ്ങളും കലാമൂല്യമുള്ള വേഷങ്ങളും ചെയ്ത് സജീവമായി തന്നെ നിലകൊള്ളുന്നുണ്ട്. മറ്റൊരു ഇന്റസ്ട്രിയിലും ഇതുപോലെ രണ്ടുപേരെ കാണാൻ സാധിക്കില്ല. മലയാള സിനിമയിലെ തന്നെ അത്ഭുത ഇതിഹാസങ്ങളായ ഇരുവരുടെയും പുതിയൊരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന വനിത ഫിലിം അവാർഡ്സ് 2023യിൽ നിന്നുള്ള ദൃശ്യങ്ങളാണ് അത്. മമ്മൂട്ടിക്ക് 2023ലെ മികച്ച നടനുള്ള പുരസ്കാരം കൈമാറാനെത്തിയ മോഹ​ൻലാലിനെ താരം ചുംബിക്കുന്നതാണ് വൈറൽ വീഡിയോ. ഇച്ചാക്കയുടെ ഉമ്മ കിട്ടിയ ലാൽ അത് തിരിച്ച് കൊടുക്കുന്നതും വൈറൽ വീഡിയോയിൽ കാണാം.

നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാൽ‌ മമ്മൂട്ടിയെ ടോണി കുരിശിങ്കൽ എന്ന കഥാപാത്രമായി ചുംബിക്കുന്ന ഒരു രം​ഗമുണ്ട്. ഇന്നും സോഷ്യൽമീഡിയയിൽ ഏറെ വൈറലായി പ്രചരിക്കുന്ന ഒരു വീഡിയോയാണത്. കാതൽ, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മികച്ച നടനായി മമ്മൂട്ടി തെരഞ്ഞെടുക്കപ്പെട്ടത്. മമ്മൂട്ടി പുരസ്കാരം മോഹൻലാൽ കൈമാറിയപ്പോൾ ഇരുവരുടെയും സൗഹൃ​ദവും സ്നേഹവും മലയാളി വീണ്ടും മനസ് നിറഞ്ഞ് കണ്ടു. അലൻസ് കോട്ട് മാനേജിങ് ഡയറക്ടർ സജീവ് എം. ആർ മമ്മൂട്ടിക്ക് ക്യാഷ് അവാർഡും സമ്മാനിച്ചു. മോഹൻലാലിനെ മമ്മൂട്ടി ചുംബിക്കുന്നതുകണ്ട് പഴയ കടം വീട്ടിയതാണോയെന്ന് അവതാരകനായ മിഥുൻ രമേശ് ചോദിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. മമ്മൂട്ടിയുടെ ചുംബനം സ്വീകരിച്ചശേഷം ഞാൻ കൊടുക്കണോയെന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്. വേണമെന്ന് മിഥുൻ പറഞ്ഞപ്പോൾ മോഹൻലാൽ തിരികെ മമ്മൂട്ടിയെ ചുംബിക്കുകയും ചെയ്തു. ശേഷം ഇനി വേറെ ആർക്ക് കൊടുക്കണമെന്ന് മോഹൻലാൽ‌ ചോദിക്കുന്നതും വേദിയിലും സ​ദസിലുമുള്ളവർ പൊട്ടിച്ചിരിക്കുന്നതും കാണാം. ശേഷം കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു എന്നുള്ള മമ്മൂട്ടിയുടെ കൗണ്ടറും വന്നു.

Continue Reading

More in Malayalam

Trending