Connect with us

അൾസർ …തിരിച്ചറിയാം ; പ്രതിരോധിക്കാം

Life Style

അൾസർ …തിരിച്ചറിയാം ; പ്രതിരോധിക്കാം

അൾസർ …തിരിച്ചറിയാം ; പ്രതിരോധിക്കാം


ഈ ശീലങ്ങൾ അൾസറിന് കാരണമായേക്കാം

ആമാശയത്തിന്റെ വക്കിലും ചെറുകുടലിന്റെ തുടക്കത്തിലുമായി കാണുന്ന വ്രണങ്ങളാണ് അൾസർ.. കുടലിനെ മാത്രമല്ല, ഇത് വായിലും ദഹനവ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന മറ്റേത് അവയവങ്ങളിലും കണ്ടേക്കാം.

അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണം ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ്. സമയം തെറ്റിയുള്ള ആഹാരം, ധാരാളം മസാല ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത്, ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത്, കാര്‍ബണേറ്റഡ് ഡ്രിംഗുകള്‍ കഴിക്കുന്നത്- എന്നിവയെല്ലാം അള്‍സറിനു കാരണമാകും .

ഇത് കൂടാതെ ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം എന്നിവയും അള്‍സറിന് കാരണമായി കാണാറുണ്ട്.

ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയാണ് അള്‍സറിന് പ്രധാന കാരണക്കാരന്‍

വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് പ്രധാന ലക്ഷണം ..ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരുന്നത്, പുളിച്ചുതികട്ടുന്നത്, വയറില്‍ കത്തുന്ന പോലെ വേദന, ഭക്ഷണേശഷം വയറ്റില്‍ അസ്വസ്ഥത , ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ, ക്ഷീണം, ഇടയ്ക്കിടെ ഏമ്പക്കം, വയര്‍ വീര്‍പ്പ്, അസാധാരണമായി ഭാരം കുറയല്‍ , ദഹനക്കുറവ് – ഇവയെല്ലാം അള്‍സറിന്റെ ലക്ഷണങ്ങളാണ്.


അൾസർ ഉള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധ പുലർത്തിയാൽ രോഗത്തിന്റെ കാഠിന്യവും ക്ലേശവും ഇല്ലാതാക്കാം. ഒരു നേരമെങ്കിലും ഗോതമ്പ് അടങ്ങിയ ഭക്ഷണം കഴിക്കണം . എരിവ്, മസാല എന്നിവ കുറയ്ക്കുക. അച്ചാർ പൂർണമായും ഒഴിവാക്കണം. അമിതമായ കടുപ്പമുള്ള ചായ, കാപ്പി എന്നിവയും നന്നല്ല. മാംസാഹാരം കഴിവതും കുറയ്ക്കുക

നാരുകൾ ധാരാളം ഉൾപ്പെട്ട ഭക്ഷണം കഴിക്കുക. ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി, പൈനാപ്പിൾ തുടങ്ങിയ അധികം പുളിയുള്ള പഴങ്ങൾ ഒഴിവാക്കേണ്ടതാണ്.

പാൽ അന്റാസിഡ് ആയതിനാൽ അൾസർ രോഗികളിൽ ചിലർക്ക് രോഗശമനം ലഭിക്കുന്നു. എന്നാൽ അമിതമായി പാൽ കുടിക്കുന്നത് , രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂട്ടുന്നതിനാൽ ആമാശയത്തിലെ അമ്ലത വർദ്ധിപ്പിക്കും. അതിനാൽ പാൽ അമിതമായി ഉപയോഗിക്കരുത്

അൾസറിനു മരുന്ന് കഴിച്ച് നാലാഴ്ച മുതല്‍ ആറാഴ്ച കഴിഞ്ഞാല്‍ വീണ്ടും എന്‍ഡോസ്‌കോപ്പി, രക്തപരിശോധന പോലുള്ളവ നടത്തി രോഗാവസ്ഥ കുറഞ്ഞോയെന്ന് ഉറപ്പാക്കണം.

കുറഞ്ഞില്ലെങ്കിൽ വീണ്ടും ഡോക്ടറെ കണ്ടു വിദഗ്ധ ചികിത്സ തേടേണ്ടതാണ് ..
ചികിത്സ നടക്കുന്ന കാലയളവില്‍ മാനസിക സമ്മര്‍ദ്ദം, പുകവലി, മദ്യപാനം, മസാല ചേര്‍ന്ന ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം, ഭക്ഷണം കൃത്യസമയത്ത് കഴിക്കണം എന്നതും ഏറെ പ്രധാനമാണ്

More in Life Style

Trending