അശ്വിൻ ദിയയ്ക്ക് പിറന്നാൾ സമ്മാനമായി ഡയമണ്ട് കമ്മൽ നൽകിയപ്പോൾ ദിയയ്ക്ക് സിന്ധു കൃഷ്ണ സമ്മാനമായി നൽകിയത് കണ്ടോ?
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിൻേത്. ഭാര്യ സിന്ധുവും തന്റെ നാല് മക്കളുമായി സന്തോഷകരമായ ജീവിതം നയിക്കുന്ന കിഷോർ, സോഷ്യൽ മീഡിയയിൽ സജീവമാണ്. കൃഷ്ണ കുമാർ മാത്രമല്ല. എല്ലാം കുടുംബാംഗങ്ങളും. ഇവരുടെ വീഡിയോകളും സന്തോഷങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. എല്ലാവരും സിനിമയും മോഡലിംഗും മറ്റുമായി അവരവരുടെ കരിയറുമായി തിരക്കിലാണ്. കൃഷ്ണ കുമാറിന്റെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ഉടനെയൊന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ലെന്ന് നടി അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ ഏറെ താല്പര്യമുണ്ടെന്ന് പറഞ്ഞ സഹോദരി ദിയയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ പല വാര്‍ത്തകളും പുറത്തു വരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ഒരാളുമായി പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തുന്നത്.
പിന്നാലെ തന്റെ ആണ്‍സുഹൃത്തായ അശ്വിന് ഗണേശിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഇരുവരുടെയും പ്രൊപ്പോസലും പിറന്നാള്‍ ആഘോഷങ്ങളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അശ്വിനൊപ്പമുള്ള സന്തോഷമായ ജീവിതത്തെ പറ്റി താരപുത്രി ഇതിനകം തുറന്ന് പറഞ്ഞ് കഴിഞ്ഞു. പട്ടായയിൽ അശ്വിനൊപ്പം ഇരുപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ് ദിയ ഇപ്പോൾ. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഡയമണ്ട് കമ്മലാണ് അശ്വിൻ ദിയയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയത്. കമ്മലുകൾ അണിഞ്ഞുകൊണ്ടുള്ള വീഡിയോയും ദിയ പങ്കു വച്ചു.ഇത്തവണ പിറന്നാളിന് അമ്മ സിന്ധു കൃഷ്ണയും ദിയയ്ക്ക് പിറന്നാൾ സമ്മാനം നൽകിയിരുന്നു. രണ്ടു സ്വർണ വളകളാണ് ദിയയ്ക്ക് സിന്ധു കൃഷ്ണ നൽകിയത്. സ്വന്തമായി ആഭരണ ബിസിനസ് നടത്തുന്നുണ്ട് ദിയ. ‘ഒ ബൈ ഓസി’ എന്ന ബ്രാൻഡ് പ്രധാനമായും ഓൺലൈൻ വില്പനയാണ്.വെബ്സൈറ്റ്, ഇൻസ്റ്റഗ്രാം പേജുകൾ വഴിയാണ് വില്പന. അടുത്തിടെ അശ്വിൻ ഗണേഷിന്റെ പിറന്നാൾ സ്റ്റാർ ഹോട്ടലിൽ ദിയ ആഘോഷിച്ചിരുന്നു.ഇരുവരുടെയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് പ്രിയപ്പെട്ടവർ കരുതുന്നു.അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ‘2024 സെപ്തംബർ’ എന്ന് ദിയ കുറിച്ചിരുന്നു.
ഇതിനു താഴെ ദിയയെ കണ്ണമ്മ എന്ന് വിളിച്ച് കൊണ്ടുള്ള കമന്റുമായി എത്തിയിരിക്കുകയാണ് അശ്വിന്. എന്നാല്‍ വൈകാതെ താന്‍ മിസ്സിസ് കണ്ണമ്മ ആകുമെന്നാണ് ദിയ ഇതിന് മറുപടിയായി പറഞ്ഞത്. ഇരുവരുടെയും വിവാഹം സെപ്റ്റംബറിലേക്ക് ഉറപ്പിച്ചു എന്ന വിവരമാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. ദിയയുടെ പുതിയ റിലേഷന്‍ഷിപ്പിന് വീട്ടുകാരുടെ സമ്മതക്കുറവ് ഉണ്ടോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നു വന്നിരുന്നു. അതിന് പ്രധാന കാരണം താരപുത്രിയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളില്‍ വീട്ടുകാരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടാവാത്തതാണ്. അഹാനയോ മറ്റ് സഹോദരിമാരോ ആശംസകള്‍ അറിയിച്ചു വന്നില്ല എന്നതും ശ്രദ്ധേയമാണ്.
