അവർ റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്.. ഞങ്ങൾ സ്വർണം കഴിച്ചു… കാണുന്നിടത്തെല്ലാം വജ്രങ്ങൾ ഉണ്ടായിരുന്നു- അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗിന്റെ വിശേഷങ്ങളുമായി നടി സാറ അലിഖാൻ

ജൂലായ് 12നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം മാർച്ചിലാണ് ഗുജറാത്തിലെ ജാംനഗറിൽ നടത്തിയത്. 2500ൽപ്പരം വിഭവങ്ങൾ നൂറിലേറെ ഷെഫുകൾ ചേർന്നാണ് തയ്യാറാക്കിയത്. കൂടാതെ പോപ് ഗായിക റിഹാന്നയുടെ സംഗീത വിരുന്നും നടന്നിരുന്നു.മാർക് സക്കർബർഗ്, ബിൽ ഗേറ്റ്സ്, ഗൗതം അദാനി, കുമാർ മംഗളം ബിർള, ആനന്ദ് മഹേന്ദ്ര, ഡിസ്‌നി സി.ഇ.ഒ ബോബ് ഐഗർ, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, സൽമാൻ ഖാൻ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ എന്നിവർ എത്തിയിരുന്നു.
കനേഡിയൻ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റുഡ്ഡ്, ഇവാങ്ക ട്രംപ് തുടങ്ങിയവരും അതിഥികളായെത്തിയിരുന്നു . മുകേഷ് അംബാനി – നീത അംബാനി ദമ്പതിമാരുടെ മൂന്നു മക്കളിൽ ഇളയ മകനാണ് അനന്ത് അംബാനി. 29 കാരനായ അനന്ത് റിലയൻസ് ഫൗണ്ടേഷൻ ബോർഡ് അംഗമാണ്. അനന്തിനേക്കാൾ നാല് മാസം പ്രായക്കൂടുതലുണ്ട് രാധികയ്ക്ക്. അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ ജാംനഗറിൽ നടന്ന ആഘോഷങ്ങളെക്കുറിച്ച് നടി സാറ അലിഖാൻ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഭക്ഷണത്തിനൊപ്പം സ്വർണവും വിളമ്പിയെന്നാണ് സാറ തമാശയ്ക്ക് പറഞ്ഞത്.’അവർ റൊട്ടിക്കൊപ്പം സ്വർണമാണ് വിളമ്പിയത്. ഞങ്ങൾ സ്വർണം കഴിച്ചു. ഞാൻ സത്യമാണ് പറയുന്നത്. കാണുന്നിടത്തെല്ലാം വജ്രങ്ങൾ ഉണ്ടായിരുന്നു’, തമാശയായി സാറ പറഞ്ഞു. അനന്ത് അംബാനിയുടെ ഒപ്പമാണ് നടി സാറ സ്‌കൂളിൽ പഠിച്ചത്. രാധികയെ കുട്ടിക്കാലം മുതൽ അറിയമെന്നും നടി പറയുന്നുണ്ട്. പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് വന്ന എല്ലാവരെയും വളരെ നല്ല രീതിയിലാണ് സ്വാഗതം ചെയ്തതെന്നും ഒരുപാട് നല്ല നിമിഷങ്ങൾ അവിടെയുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
തെങ്കാശിപ്പട്ടണം, പഞ്ചാബി ഹൗസ്, മീശമാധവൻ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടനാണ് മച്ചാൻ വർഗീസ്. സിദ്ധിഖ്- ലാൽ ചിത്രമായ കാബൂളിവാലയിലൂടെയാണ്...