Uncategorized
അവസാനമായി പറഞ്ഞത് ആ ഒരൊറ്റ കാര്യം; ആശുപത്രിയിലെ സുബിയുടെ അവസാന നാളുകളെ കുറിച്ച് ആദ്യമായി അമ്മയുടെ വെളിപ്പെടുത്തൽ..
അവസാനമായി പറഞ്ഞത് ആ ഒരൊറ്റ കാര്യം; ആശുപത്രിയിലെ സുബിയുടെ അവസാന നാളുകളെ കുറിച്ച് ആദ്യമായി അമ്മയുടെ വെളിപ്പെടുത്തൽ..
തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഓർമയായിട്ട് ഒരു വർഷം പിന്നിടുമ്പോഴും ആ വേർപാട് ഉൾക്കൊള്ളാനാകാതെയാണ് ഉറ്റവർ. മിമിക്രിയിലൂടെയും മോണോ ആക്ടിലൂടെയും ശ്രദ്ധ നേടിയ സുബി സുരേഷ്, കൊച്ചിൻ കലാഭവനിലൂടെയാണ് മുഖ്യധാരയിലേക്കു വരുന്നത്. സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങി. കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് നടി മരണപ്പെടുന്നത്. മരണ വാർത്ത ഏവർക്കും ഞെട്ടലായിരുന്നു. നടി ചികിത്സയിലാണെന്ന് പോലും മിക്കവർക്കും അറിയില്ലായിരുന്നു. കോമഡി വേദികളിൽ അവസാന കാലം വരെ സുബി സാന്നിധ്യം അറിയിച്ചു. സുബിയുടെ മരണം കുടുംബത്തിന് വലിയ ആഘാതമായി. മകളെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സുബിയുടെ അമ്മ അംബിക. ഗുരുതരമായ അവസ്ഥയിലാണെന്ന് അവൾക്ക് അറിയില്ലായിരുന്നു. എനിക്കും മനസിലായില്ല.
ഇത്രയും കാശ് ചെലവാക്കുന്നു. കുറേ ഡോക്ടർമാർ വന്ന് നോക്കുന്നു. പക്ഷെ എന്റെ ഭർത്താവിനും മകനും കുറച്ച് അറിയാമായിരുന്നു എന്ന് തോന്നുന്നു. തലേ ദിവസം ഒരു കുറ്റബോധം പോലെ സുബി എന്നോട് പറഞ്ഞു. ഞാൻ അവസാനമായപ്പോൾ അമ്മ പറഞ്ഞതൊന്നും കേൾക്കാണ്ട് ആയല്ലേ, അതൊക്കെയാണ് ഞാൻ അനുഭവിക്കുന്നതെന്ന് പറഞ്ഞു. അതൊക്കെ സാധാരണ വീട്ടിൽ ഉളളതല്ലേ എന്ന് ഞാൻ പറഞ്ഞു. ഭക്ഷണം കൃത്യമായി കഴിക്കാത്ത ആളായിരുന്നു സുബിയെന്നും അമ്മ പറയുന്നു. എഴുന്നേറ്റ് വരുമ്പോൾ 12 മണിയാകും. പിന്നീട് 2 മണിയായി. ഞാൻ ചെന്ന് വിളിച്ചാൽ ഒച്ചയെടുക്കും. അനിയന്റെ കുഞ്ഞിനെ അയക്കും. അതിനെ വളരെ ഇഷ്ടമാണ്. കൊച്ച് വാതിലിൽ ഇടിക്കുമ്പോൾ അതിനെ എടുത്ത് അവൾ പോകും. ആശുപത്രിയിൽ വെച്ച് എന്തൊക്കെ നൽകിയിട്ടും സുബി ഒന്നും കഴിച്ചിരുന്നില്ലെന്നും അമ്മ ഓർത്തു.സുബിയുടെ കാര്യത്തിൽ ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് ചില ചാനലുകൾ കാരണ സഹിതം പറയുകയുണ്ടായി.
പക്ഷെ എനിക്ക് ഡോക്ടർമാരിൽ വലിയ കുഴപ്പം തോന്നിയില്ല. പക്ഷെ പിന്നീട് അവിടത്തെ മാനേജ്മെന്റുമായി ഇത്തിരി പ്രശ്നമുണ്ടായെന്നും ഇൻഷുറൻസ് തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായതെന്നും അമ്മ പറയുന്നു. പുള്ളിക്കാരിക്ക് 27 ലക്ഷം രൂപയുടെ മെഡി ക്ലെയിം ഉണ്ടായിരുന്നു. പാൻക്രിയസിൽ കല്ലുണ്ടെന്നും കരളിന് അസുഖം വന്നെന്നും പറഞ്ഞ് അത് തന്നില്ല. ഞാനും ഭർത്താവും എന്റെ വീട്ടിൽ നിന്നുള്ള വിഹിതം വിറ്റ് റിയൽ എസ്റ്റേറ്റിൽ ഇറങ്ങിയിരുന്നു. അത് കൊണ്ടാണ് എനിക്ക് ചികിത്സിക്കാൻ പറ്റിയത്. അല്ലാതെ സുബിയുടെ കൈയിൽ ഇത്രയും പണമില്ല. 57,000 രൂപ വീടിന് ലോൺ അടയ്ക്കണമായിരുന്നു. കാറിന് ലോൺ അടയ്ക്കണമായിരുന്നു. അതിനിടയിലാണ് സുബിക്ക് പ്രശ്നം വന്നത്. രണ്ട് വീട് പണിതിരുന്നു. കുറച്ച് സ്ഥലവും ഉണ്ട്. ഇതെല്ലാം കൂടെ കൊടുത്തു. ഒത്തിരി നഷ്ടത്തിനാണ് കൊടുത്തത്. എന്നിട്ട് കടങ്ങളെല്ലാം വീട്ടി. ഇപ്പോൾ തനിക്ക് സ്വസ്ഥമായി കിടക്കാമെന്നും സുബിയുടെ അമ്മ പറഞ്ഞു. താൻ റിയൽ എസ്റ്റേറ്റിലേക്ക് ഇറങ്ങിയത് സുബിയുടെ ചികിത്സയ്ക്ക് സഹായകരമായി.
അമ്മയെന്തിനാണ് ഇനിയിങ്ങനെ ഓടുന്നതെന്ന് എപ്പോഴും ചോദിക്കുമായിരുന്നു. പക്ഷെ അന്ന് ഓടിയില്ലായിരുന്നെങ്കിൽ കൊച്ചിനെ ചികിത്സിക്കാൻ പറ്റില്ലായിരുന്നു. നോക്കാവുന്നതിന്റെ പരമാവധി നോക്കാൻ പറ്റിയെന്ന ആശ്വാസം തനിക്കുണ്ടെന്നും അമ്മ വ്യക്തമാക്കി. സുബിയെ വിവാഹം ചെയ്യാനിരുന്ന രാഹുലിനെക്കുറിച്ചും അമ്മ സംസാരിച്ചു. അവൾക്ക് മറ്റൊരു വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്. നിങ്ങൾ ഇവിടെ തന്നെ താമസിച്ചോ എന്ന് ഞങ്ങൾ പറഞ്ഞിരുന്നു. രാഹുലിന്റെ വീട് അടുത്താണ്. ഇവൾ എന്റെ വീട്ടിൽ താമസിക്കില്ല, ഇവിടെ താമസിക്കാമെന്ന് രാഹുലും പറയുമായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന ചിത്രത്തിലൂടെയായിരുന്നു സുബിയുടെ സിനിമയിലെ അരങ്ങേറ്റം. ‘പഞ്ചവർണതത്ത’, ‘ഡ്രാമ’, ‘101 വെഡ്ഡിങ്’, ‘ഗൃഹനാഥൻ’, ‘കില്ലാഡി രാമൻ’, ‘ലക്കി ജോക്കേഴ്സ്’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘തസ്കര ലഹള’, ‘ഹാപ്പി ഹസ്ബൻഡ്സ്’, ‘ഡിറ്റക്ടീവ്’, ‘ഡോൾസ്’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. ടെലിവിഷനിൽ സുബി അവതരിപ്പിച്ചിരുന്ന പരിപാടികൾക്ക് ജനപ്രീതി ഏറെയായിരുന്നു.