Actor
അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നു! സുറുമി പകർത്തിയ ഫോട്ടോയുമായി ദുൽഖർ.. ചിത്രം വൈറൽ
അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നു! സുറുമി പകർത്തിയ ഫോട്ടോയുമായി ദുൽഖർ.. ചിത്രം വൈറൽ

മമ്മൂട്ടിയെ പോലെ തന്നെ ആരാധകർ ഏറെയുള്ള താരമാണ് ദുൽഖറും. എന്നാൽ മമ്മൂട്ടിയ്ക്ക് രണ്ടുമക്കളുണ്ട്. താരത്തിന്റെ മൂത്ത മകൾ സുറുമിക്ക് ചിത്രരചനയോടും വായനയോടുമെല്ലാമാണ് താൽപര്യം. സഹോദരങ്ങൾ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് ദുൽഖറും സുറുമിയും പെരുമാറാറുള്ളത്. ഇപ്പോഴിതാ പിതാവിനെപോലെ ഫോട്ടോഗ്രഫിയിൽ സുറുമിക്കുള്ള കമ്പം വ്യക്തമാക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.
ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള വ്യക്തി സുറുമിയുടെ ഭർത്താവ് ഡോ. റെയ്ഹാനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. കാൻഡിഡ് ക്യാപ്ചർ എന്നാണ് സുറുമി പകർത്തിയ ചിത്രത്തിന് ദുൽഖർ നൽകിയ തലക്കെട്ട്. മൈ വൺ ആന്റ് ഓൺലി, സിബ്ലിങ് ക്ലിക്ക്, ബെസ്റ്റ്, കാൻഡിഡ് ഫോട്ടോസ്, സ്പെഷ്യൽ സമ്മിറ്റ്, ഇൻവെസ്റ്റർമീറ്റ്, ക്ലിനീങ് അപ്പ്, ബിസിനസ്മാൻ എന്നീ ടാഗുകൾക്കൊപ്പമാണ് ദുൽഖർ ചിത്രം പങ്കുവെച്ചത്. പെങ്ങൾ പകർത്തിയ സഹോദരന്റെ ഫോട്ടോ അതിവേഗത്തിൽ ആരാധകർക്കിടയിൽ ശ്രദ്ധനേടി. അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നുവെന്നാണ് ചിലർ കുറിച്ചത്.
മലയാള സിനിമയിലെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബൻ. നിരവധി പ്രണയ നായകന്മാർ വന്നിട്ടുണ്ടെങ്കിലും കുഞ്ചാക്കോ ബോബൻ എന്ന നടൻ പ്രേഷക...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ൽ...