Movies
അല്ലു അര്‍ജുന്റെ സുകുമാര്‍ ചിത്രം പുഷ്പ 2 റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി…
അല്ലു അര്‍ജുന്റെ സുകുമാര്‍ ചിത്രം പുഷ്പ 2 റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി…
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്റെ സുകുമാര്‍ ചിത്രം പുഷ്പ 2 റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ വിവരം പങ്കുവച്ചത്. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. ഇപ്പോൾ ‘പുഷ്പ: ദ റൂൾ’ എന്ന രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം പുഷ്പ ടീം പങ്കുവെച്ച ഒരു കൗൺഡൗൺ പോസ്റ്ററാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 200 ദിവസത്തിനുള്ളിൽ പുഷ്പ 2 ആരംഭിക്കും എന്നതാണ് പോസ്റ്റർ. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോള തലത്തിൽ റിലീസിനെത്തുക. കൗൺഡൗൺ പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണമറിയിച്ചത്.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമെന്നും പുഷ്പ 2-നായി കാത്തിരിക്കാൻ കഴിയില്ല എന്നും കമന്റുകളെത്തുന്നു. അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി അല്ലു പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന്‍ സ്വീകരിക്കുക എന്നാണ് റിപ്പോര്‍ട്ട്. തിയേറ്റർ കളക്ഷന് പുറമെ സാറ്റലൈറ്റ്, ഒടിടി എന്നിവയിൽ നിന്നുള്ള വരുമാനത്തിന്റെ 33 ശതമാനവും ഇതിൽ ഉൾപ്പെടും എന്നാണ് സൂചനകൾ. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില്‍ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.