അയ്യോ ഇനി മടക്കല്ലേ ഒടിഞ്ഞു പോകും… വൈറലായി ബിന്ദു പണിക്കരുടെ ടിക്ക് ടോക്ക്
By
സോഷ്യൽ മീഡിയയിൽ വൈറൽ അയി ബിന്ദുപണിക്കരുടെയും ഭർത്താവ് സായ്‌കുമാറിന്റെയും ടിക്ക് ടോക്ക്
വീഡിയോ. ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം എന്ന ചിത്രത്തിലെ ഡയലോഗുകള്‍ വീണ്ടും ആവര്‍ത്തിച്ചാണ് ഇരുവരും എത്തിയത്. ജഗതി ശ്രീകുമാറും ബിന്ദു പണിക്കരും ഉള്‍പ്പെട്ട ഒരു സീനായിരുന്നു ഇത്. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ആ സീൻ വീണ്ടും ടിക്ക് ടോക്ക് വീഡിയയിലൂടെ ആവർത്തിക്കുകയാണ് താരങ്ങൾ. ബിന്ദു പണിക്കരുടെ കരിയറില്‍ വഴിത്തിരിവായി മാറിയ സിനിമകളിലൊന്നായിരുന്നു ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം.
മകള്‍ കല്യാണിയുടെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയായിരുന്നു ബിന്ദു പണിക്കരുടെയും സായി കുമാറിന്റെയും പ്രകടനം. നേരത്തെ കല്യാണിയുടെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അമ്മയുടെ പഴയ ഡയലോഗുകള്‍ക്കൊത്ത് അഭിനയിച്ചുകൊണ്ടായിരുന്നു മകളും എത്തിയിരുന്നത്. ടിക് ടോക് വിഡിയോകളിലെ സജീവ സാന്നിധ്യമാണ് കല്യാണി എന്ന വിളിപ്പേരുള്ള അരുന്ധതി. ബിന്ദു പണിക്കർക്കും സായ്കുമാറിനുമൊപ്പം വിഡിയോകൾ ചെയ്ത് അരുന്ധതി കയ്യടി നേടിയിട്ടുണ്ട്.
സഹനടിയായുളള വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ താരമാണ് ബിന്ദു പണിക്കര്‍. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെയായിരുന്നു നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. മലയാളത്തില്‍ ഇപ്പോഴും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടി.
viral tick tock vedio of bindupaniker and sai kumar