Uncategorized
അമ്മയെപോലും വെറുതെ വിട്ടില്ല, മോശമായ പെരുമാറ്റം! മുകേഷിന് വീണ്ടും കുരുക്ക് മുറുകുന്നു…
അമ്മയെപോലും വെറുതെ വിട്ടില്ല, മോശമായ പെരുമാറ്റം! മുകേഷിന് വീണ്ടും കുരുക്ക് മുറുകുന്നു…
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണങ്ങൾ കടുക്കുകയാണ്. സിദ്ധിഖ്, രഞ്ജിത്, ജയസൂര്യ, എന്നിവരൊക്കെ ആരോപണ മുൾമുനയിൽ തന്നെയാണ്. ഇപ്പോൾ മുകേഷിനെതിരെ വീണ്ടും ശക്തമായ ആരോപണങ്ങൾ ആണ് പുറത്ത് വരുന്നത്. ജൂനിയർ ആർട്ടിസ്റ്റായ സന്ധ്യയാണ് പുതിയ ആരോപണവുമായി മുകേഷിനെതിരെ രംഗത്തെത്തിയത്.
തന്റെ സുഹൃത്തായ ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ വീട്ടിലെത്തി മോശമായി പെരുമാറിയെന്നും അവിടെ നിന്ന് അവർ അടിച്ച് പുറത്താക്കിയെന്നും സന്ധ്യ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. എന്റെ സുഹൃത്തായ ജൂനിയർ ആർട്ടിസ്റ്റിന്റെ മേൽവിലാസം കണ്ടെത്തി അവരുടെ വീട്ടിലെത്തി. അന്ന് സുഹൃത്തിന്റെ അമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുഹൃത്ത് പുറത്തായിരുന്നു. ആ സമയത്ത് മുകേഷ് അമ്മയോട് മോശമായി പെരുമാറിയെന്നും സന്ധ്യ വെളിപ്പെടുത്തി.
സിനിമ മേഖലയിൽ വച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചും മുകേഷ് പറഞ്ഞിരുന്നു .പ്രൊഡക്ഷൻ കൺട്രോളർ വിച്ചു വഴങ്ങിയാൽ മാത്രമേ, സിനിമയിൽ അവസരം നൽകുവെന്നും ഇല്ലെങ്കിൽ ജോലി ഇല്ലാതെ വീട്ടിലിരിക്കാൻ പറഞ്ഞുവെന്നും സന്ധ്യ ആരോപിക്കുന്നു. ‘സിനിമയിലേക്കെത്തിയത് അഭിനയ മോഹം കൊണ്ടാണ്, ആകെ ഒരു സിനിമ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. അവസരം ലഭിക്കണമെങ്കിൽ വഴങ്ങണമെന്നാണ് പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞത്. അങ്ങനെയുള്ള അവസരം എനിക്ക് വേണ്ടെന്ന് പറഞ്ഞു. എന്നാൽ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്.
സിനിമ മാത്രമാണ് ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങൾ ഇല്ലാതെയായി’- സന്ധ്യ വ്യക്തമാക്കി.കഴിഞ്ഞ ദിവസം മുകേഷിനെതിരെ വെളിപ്പെടുത്തലുമായി നടി മിനു മുനീർ രംഗത്തെത്തിയിരുന്നു. ലൊക്കേഷനിൽ വച്ച് മുകേഷ് ലൈംഗിക ആവശ്യവുമായി സമീപിച്ചു. വില്ലയിലേക്ക് ക്ഷണിച്ചു. നേരിട്ടും ഫോണിലും മോശമായി സംസാരിച്ചു എന്നാണ് മിനു ആരോപിച്ചത്. മാത്രമല്ല കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്ന് മുകേഷ് പറഞ്ഞു. താൻ അറിയാതെ അമ്മയിൽ നുഴഞ്ഞുകയറാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞു. അക്കാലത്ത് തന്നെ ഇക്കാര്യം താൻ തുറന്നു പറഞ്ഞിരുന്നു. അഡ്ജസ്റ്റ്മെന്‍റുകളോട് പൊരുത്തപ്പെടാനാകാതെ മലയാളം ഫിലിം ഇൻഡസ്ട്രി വിട്ട് ചെന്നൈയിലേക്ക് പോകേണ്ടിവന്നു എന്നായിരുന്നു മിനു കുര്യന്റെ വെളിപ്പെടുത്തലായിരുന്നു .