Connect with us

അമ്മയുടെ അല്ലെ മോൾ! ഡാൻസിൽ ഒട്ടും മോശമാവില്ല.. ആ കഴിവ് അതുപോലെ കിട്ടി; എന്തൊരു മെയ്‌വഴക്കം- മനോഹരമായ നൃത്ത ചുവടുകളുമായി മീനാക്ഷി

Malayalam

അമ്മയുടെ അല്ലെ മോൾ! ഡാൻസിൽ ഒട്ടും മോശമാവില്ല.. ആ കഴിവ് അതുപോലെ കിട്ടി; എന്തൊരു മെയ്‌വഴക്കം- മനോഹരമായ നൃത്ത ചുവടുകളുമായി മീനാക്ഷി

അമ്മയുടെ അല്ലെ മോൾ! ഡാൻസിൽ ഒട്ടും മോശമാവില്ല.. ആ കഴിവ് അതുപോലെ കിട്ടി; എന്തൊരു മെയ്‌വഴക്കം- മനോഹരമായ നൃത്ത ചുവടുകളുമായി മീനാക്ഷി

താരങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് അവരുടെ മക്കൾക്കും ലഭിക്കുന്നത് സ്വാഭാവികമാണ്. അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടർന്ന് അവർ സിനിമയിലേക്ക് എത്തിയാൽ ആ സ്നേഹം ഇരട്ടിയാകും. ഇങ്ങനെ സിനിമയിലേക്ക് എത്തിയ താരങ്ങൾ മലയാള സിനിമയിൽ ഒരുപാടുണ്ട്. അതേസമയം ഇനിയും സിനിമയിലേക്ക് എത്താത്ത ചിലരുമുണ്ട്. അതിൽ ഇന്നല്ലെങ്കിൽ നാളെ സിനിമയിലെത്തും എന്ന പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന താരപുത്രിയാണ് ദിലീപ്-മഞ്ജു വാര്യർ ദമ്പതികളുടെ മകൾ മീനാക്ഷി ദിലീപ്. അച്ഛനും അമ്മയ്ക്കും ഉള്ളതുപോലെ തന്നെ ആരാധകർ മീനാക്ഷിക്കുമുണ്ട്. എന്നാൽ പൊതുവേദികളിൽ നിന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിൽ പോലും ഇടയ്ക്ക് മാത്രമാണ് മീനാക്ഷി വിശേഷങ്ങൾ പങ്കുവയ്ക്കാറുള്ളത്. എന്നാൽ അതെല്ലാം വളരെ വേഗം വൈറലായി മാറാറുണ്ട്.

അമ്മ മഞ്ജുവിനെപ്പോലെ മീനാക്ഷിക്കും നൃത്തത്തിൽ കമ്പമുണ്ട്. ഇടയ്ക്കിടെ സ്വന്തമായി കൊറിയോ​ഗ്രഫി ചെയ്ത് ഡാൻസ് ചെയ്ത് മീനാക്ഷി അത് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ചെറുപ്പം മുതൽ മീനാക്ഷി ഡാൻസ് പഠിക്കുന്നുണ്ട്. ഇടയ്ക്ക് ഉറ്റ സുഹൃത്ത് നമിതയ്ക്ക് വേണ്ടിയും മീനാക്ഷി നൃത്തം കൊറിയോ​ഗ്രാഫ് ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പോഴിതാ മനോഹരമായ നൃത്ത ചുവടുകളുമായാണ് മീനാക്ഷി എത്തിയിരിക്കുന്നത്. ഒറ്റയ്ക്കാണ് നൃത്തം ചെയുന്നത്. എന്തായാലും വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറുകയാണ്. താരങ്ങൾ അടക്കം നിരവധി പേരാണ് മീനാക്ഷിയുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ‘അമ്മയുടെ അല്ലെ മോൾ, ഡാൻസിൽ ഒട്ടും മോശമാവില്ല, ആ കഴിവ് അതുപോലെ കിട്ടി, എന്തൊരു മെയ്‌വഴക്കം’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. അതേസമയം അമ്മയുടെ കഴിവ് എന്ന് പറയുന്നത് എന്തിനാണെന്ന് ചോദിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്. അവളുടെ പാഷനും കഴിവും കൂടിയാണ്. ഓരോരുത്തരും ഓരോ വ്യക്തികളാണ് എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മക്കൾക്ക് മാതാപിതാക്കളുടെ അല്ലാതെ വല്ലവരുടെയും കഴിവ് കിട്ടുമോ എന്നൊക്കെ ചിലർ ചോദിക്കുന്നു. വെളിച്ചമില്ലാതെയുള്ള വീഡിയോ പങ്കുവച്ചതിനുള്ള പരാതിയും ചിലർ പറയുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top