Connect with us

അഭിരാമിയുടെ ജീവന് ഭീഷണിയോ? ഞെട്ടിക്കുന്ന കുറിപ്പ്

Uncategorized

അഭിരാമിയുടെ ജീവന് ഭീഷണിയോ? ഞെട്ടിക്കുന്ന കുറിപ്പ്

അഭിരാമിയുടെ ജീവന് ഭീഷണിയോ? ഞെട്ടിക്കുന്ന കുറിപ്പ്

നടന്‍ ബാലയും മുന്‍ഭാര്യ അമൃത സുരേഷും തമ്മിലുള്ള വാക്കുതര്‍ക്കവും മകളുടെ തുറന്ന് പറച്ചിലുമൊക്കെ വലിയ വാര്‍ത്തകളായിരിക്കുകയാണ്. നടനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് അമൃത രംഗത്ത് വന്നതും. ഇപ്പോഴിതാ അഭിരാമി സുരേഷ് പങ്കുവെച്ച ഒരു കുറിപ്പ് ആണ് വൈറലാകുന്നത്.

കുറിപ്പ് ഇങ്ങനെ…

‘പുറത്തെ കനത്ത അപ്രതീക്ഷിതമായ മഴയും ഇടിമിന്നലുമൊക്കെ കണ്ടപ്പോൾ മനസ്സിൽ തോന്നിയ ചില ചിന്തകൾ മാത്രം. ആരെയും ഉദ്ദേശിച്ചാണെന്ന് വിചാരിക്കേണ്ട കേട്ടോ. പി ആർ വർക്ക് ചെയ്യുന്ന പാവങ്ങളുടെ വയറ്റത്തടിക്കാൻ താൽപര്യമില്ല. വീട്ടുകാരെ പറഞ്ഞെന്നും പറഞ്ഞു തോക്കെടുത് ഗുണ്ടായിസം കാണിക്കാനുമില്ല . പക്ഷേ, ഒന്നിലധികം സാമ്പത്തികമായും നിന്നോടൊപ്പം ഏറ്റുമുട്ടാനുള്ള കരുത്തും കുറവെന്നറിഞ്ഞ് കൊണ്ടുള്ള പാവപ്പെട്ടവരോടുള്ള നിന്റെ കളികൾ, കാലാ, കാലം നിന്റെ കള്ളികൾ പുറത്തു കൊണ്ടുവരും! അന്ന് നീ തലകുനിക്കുന്നത്, മലയാള നാട് കാണും, മുകളിലിരുന്ന് എന്റെ പരേതനായ അച്ഛൻ കാണും, നീ നശിപ്പിച്ചു കണ്ണീരൊഴുക്കിപ്പിച്ച പെറ്റതള്ളമാരും സത്യമുള്ള അച്ഛന്മാരും , നിന്റെ കള്ള പ്രണയത്തിൽ പെട്ട സാധു സ്ത്രീകളും കാണും.

മലയാളികളുടെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ. കാലങ്ങളോളം നാട്ടുകാരെ പറ്റിച്ച കപടനാടകങ്ങൾ പൊളിയുമ്പോൾ അവരുടെ നാട്ടിലെ കുട്ടികളെ ഉപദ്രവിച്ചവൻമാരെ എന്റെ നാട്ടിലെ ഏട്ടൻമാർ വെറുതെ വിടില്ല കേട്ടോ. തോക്കിലെ ഒരു ഉണ്ട ചേച്ചിക്കെന്ന് പലരോടും പറഞ്ഞല്ലോ! ഒന്നെന്റെ നെഞ്ചത്തൂടെ വിട്ടിട്ട് മാത്രമേ അടുത്തത് പൊട്ടൂ. പിന്നൊരു കാര്യം, വേഗം തീർത്തു കളയല്ലേ. ഒരു കുറിപ്പൊക്കെ ഇപ്പോൾ തന്നെ എഴുതിവെച്ചേക്കാം, ജീവന്റെ അപായം കാരണം. എന്റെ പ്രാണൻ വെച്ചുള്ള പോരാട്ടമാണിത്.. നിന്റെ ശരിയായ മുഖം മലയാളനാട് കണ്ടിട്ടു വേണെങ്കിൽ തീർത്തോ! എന്റെ അച്ഛനോട് ചെയ്യുന്ന പുണ്യമെന്ന് കരുതി നിന്നെ പോലെയും നിന്റെ വാടകക്കെടുത്ത പാവങ്ങളും ഒക്കെ ഉള്ള ഈ നാട്ടിൽ നിന്ന് – ഈ ലോകത്തിൽ നിന്ന് പോകുന്നത് തന്നെയാണ് ഭേദം! നിന്നെ പേടിച്ചു വെന്തു ജീവിച്ച എന്റെ കുടുംബം പോലെ ബാക്കിയുള്ളവരുടെ കുടുംബങ്ങളും എന്നും അവർ നെഞ്ചുരുകി പ്രാർത്ഥിക്കുന്നതും മതി നിന്റെ പണക്കൊഴുപ്പിന്റെ അഹങ്കാരം ഒരുനാൾ തീരാൻ. ഞങ്ങളെ ശക്തരാക്കിയതിന് ഞങ്ങളുടെ കാലന് നന്ദി. പക്ഷേ, നീ എണ്ണി എണ്ണി പറയേണ്ടി വരും, നീ പറയുന്ന ദൈവത്തിനോട് ഒരിക്കൽ.. രണ്ടാം ജന്മം തന്നതിന്റെ മറവിലുള്ള കഥകൾ അറിയാമെങ്കിലും ഞാൻ പറയുന്നില്ല! എന്നിട്ടും മാറാത്ത ആളുകളെ ദൈവം പോലും വെറുക്കും. ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തു. പക്ഷേ പന എങ്ങനെയാ ഒടുങ്ങുന്നതെന്നറിയാമോ? അപ്രതീക്ഷിതമായ ഇടിമിന്നലേറ്റ്…’ എന്നിങ്ങനെ പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

Continue Reading
You may also like...

More in Uncategorized

Trending