അഭിമുഖം കൊടുത്തത് ദേഷ്യമാണ്.. അതിന്റെ ആവശ്യമില്ല.. നമ്മളെ കോമാളിയാക്കി സന്തോഷിക്കാൻ അവസരം കൊടുക്കരുത്! സജ്നയ്ക്കെതിരെ തുറന്നടിച്ച് ഫിറോസ്
സജ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഫിറോസ് സജ്‌ന വിവാഹമോചന വാർത്തകൾ പുറത്ത് വന്നത്. എന്നാലിപ്പോഴിതാ സജ്ന ഇത് സംബന്ധിച്ച് അഭിമുഖം കൊടുത്തപ്പോഴാണ് അവൾ ജീവിതത്തിൽ നിന്നും പോയെന്ന കാര്യം ബോധ്യമായതെന്ന് പറയുകയാണ് ഫിറോസ്. ‘അഭിമുഖം കൊടുക്കുന്നത് സംബന്ധിച്ച് എന്നോട് സംസാരിച്ചിരുന്നില്ല. സംസാരിച്ചിരുന്നെങ്കിൽ ഞാൻ തീർച്ചയായും പാടില്ലെന്ന് പറയുമായിരുന്നു. കാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. കുട്ടികളെ,ബന്ധുക്കളെ ഒക്കെ ഇത് ബാധിക്കും. സജ്ന എന്റെ ജീവിതത്തിൽ നിന്ന് പോയി എന്ന് റിയലൈസ് ചെയ്തത് സജ്നയുടെ അഭിമുഖത്തിന് ശേഷമാണ്. അവൾ പറഞ്ഞത് ഷോക്കായി.
അവൾ വിളിച്ചപ്പോൾ ഞാൻ ഫോണെടുത്തില്ല. പലരും അതിന് ശേഷം നിരവധി പേർ എന്റെ ഫോണിലേക്ക് വിളിച്ചു. ഡിവോഴ്സിനെ കുറിച്ച് അറിഞ്ഞ് അതിന് മസാലയടിക്കാൻ വേണ്ടി വിളിക്കുന്നവരാണ്. മുൻപ് ഞാൻ മെസേജ് അയച്ചപ്പോൾ മറുപടി നൽകാത്ത പലരും ഇത് ചോദിച്ച് മെസേജ് അയച്ചു. ഈ സംഭവം അറിഞ്ഞ് സന്തോഷിക്കാൻ വിളിക്കുന്നവരാണ്. സജ്ന ചെയ്തത് 100 ശതമാനം തെറ്റാണ്. അവൾ അഭിമുഖം കൊടുത്തത് ശരിയായില്ല. സജ്നയുടെ കാഴ്ചപ്പാടിന് അനുസരിച്ച് എനിക്ക് പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. പിന്നെ പെട്ടെന്ന് കയറി അഭിമുഖം കൊടുത്തത് ഷോക്ക് ആയിരുന്നു. അഭിമുഖം കൊടുത്തത് ദേഷ്യമാണ്. അതിന്റെ ആവശ്യമില്ല. നമ്മളെ കോമാളിയാക്കി സന്തോഷിക്കാൻ അവസരം കൊടുക്കരുത്. എന്നും ഫിറോസ് പറഞ്ഞു.