Malayalam
അപവാദ പ്രചാരണങ്ങളും, മരിച്ചാലും മറക്കാത്ത ഈഗോ നിറഞ്ഞ പകയും അമൃത എന്ന പാവം സ്ത്രീയെ വേട്ടയാടുന്നു.. അഭിരാമിയോട് ആരാധകര്‍
അപവാദ പ്രചാരണങ്ങളും, മരിച്ചാലും മറക്കാത്ത ഈഗോ നിറഞ്ഞ പകയും അമൃത എന്ന പാവം സ്ത്രീയെ വേട്ടയാടുന്നു.. അഭിരാമിയോട് ആരാധകര്‍
കഴിഞ്ഞ ദിവസമാണ് നടൻ ബാല തന്റെ ആദ്യ ഭാര്യ അമൃത സുരേഷുമായുള്ള ബന്ധം പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തിയത്. എന്നാല്‍ വീണ്ടും തങ്ങളെ കടന്നാക്രമിക്കുന്ന ബാലയ്‌ക്കെതിരെ അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും രംഗത്ത് വന്നിരിക്കുകയാണ്. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട്. ആരുടെയെങ്കിലും വിലകുറഞ്ഞ ഈഗോ വിജയത്തിനും ആവേശത്തിനും വേണ്ടി അവരെ ആത്മഹത്യ ശ്രമത്തിന്റെ വക്കിലേക്ക് തള്ളിവിടരുതെന്നാണ് അഭിരാമി പറയുന്നത്. എന്നാല്‍ അഭിരാമിയ്ക്കും കുടുംബത്തിനും പിന്തുണ അറിയിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. ധൈര്യമായിട്ടിരിക്കു, ഞങ്ങളെല്ലാം ഉണ്ട് കൂടെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് തുടങ്ങി അഭിരാമിയ്ക്കും കുടുംബത്തിനും പിന്തുണ നല്‍കുന്ന നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. നിങ്ങള്‍ ഇത് കണ്ടു തളരരുത്, ബാലയുടെ ഇന്റര്‍വ്യൂ കണ്ടതോടെ അയാളോട് വെറുപ്പായി.
അയാള്‍ സുഖമായി ജീവിക്കുന്നു. തനിക്ക് ഒരു മോള്‍ ആണെന്ന കാര്യം കൂടി നോക്കാതെ സമൂഹത്തിലെ ആളുകള്‍ക്ക് മുന്നില്‍ പിച്ചി ചീന്താന്‍ ഇട്ടു കൊടുക്കുകയാണ്. കര്‍മ്മ എന്നതുണ്ടേല്‍ അയാള്‍ അനുഭവിക്കാതെ പോവില്ല. ചേച്ചിക്കും അമ്മയ്ക്കും കുഞ്ഞിനും ധൈര്യം കൊടുക്കുക, പെണ്ണ് പറഞ്ഞാല്‍ അത് സത്യം? ആണുങ്ങള്‍ പറഞ്ഞാല്‍ അത് നുണ? ചുമ്മാ ഒരാള്‍ അങ്ങനെ പറയുമോ? ഇനി ചുമ്മാതെ പറയുന്നതാണെങ്കില്‍ അയാള്‍ക്കെതിരെ കേസ് കെടുക്കാനാണ് അഭിരാമിയോട് ചിലര്‍ പറയുന്നത്. നിങ്ങളെ ഉപദ്രവിച്ചവര്‍ അത് ആരായാലും ഫിസിക്കലിയോ അല്ലെങ്കില്‍ ലീഗലിയോ രണ്ട് അടി കൊടുത്തിട്ട് മാത്രമേ കരയാവൂ. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ തളര്‍ത്താനുള്ള ഏറ്റവും വലിയ ആയുധമാണ് വ്യക്തിഹത്യ. അയാളല്ലല്ലോ നിങ്ങള്‍ക്ക് ചിലവിന് തരുന്നത്. ഇത്തരം ആരോപണങ്ങളില്‍ തളരാതെ മുന്നോട്ട് പോകണം. അതാണ് സമൂഹത്തിന് മുന്നില്‍ നിങ്ങള്‍ക്ക് കാണിച്ച് കൊടുക്കാവുന്ന ഏറ്റവും വലിയ പ്രതികാരം. ബാലയുടേത് വെറും പട്ടി ഷോ മാത്രമാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി കഴിഞ്ഞു. അല്ലെങ്കില്‍ വേര്‍പിരിഞ്ഞ് ഇത്രയും കാലം കഴിഞ്ഞിട്ടും വളരെ മോശമായ രീതിയിലുള്ള ആരോപണവുമായി അയാള്‍ക്ക് വരേണ്ട കാര്യമില്ലായിരുന്നു. അതില്‍ തന്നെ അയാളുടെ സ്വഭാവം എത്ര മോശമാണെന്ന് മനസിലാവും.
പാപ്പു നിങ്ങടെ കൂടെ എത്ര ഹാപ്പി ആയാണ് കഴിയുന്നതെന്ന് ബോധമുള്ള ആളുകള്‍ക്ക് മനസിലാകും. നിങ്ങളുടെ ഉയര്‍ച്ചയില്‍ വിളറി പിടിക്കുന്ന ആരൊക്കെയോ കാട്ടിക്കൂട്ടുന്ന ഒരുതരം മാനസിക വിഭ്രാന്തിയായി ഇതിനെയൊക്കെ കണ്ടാല്‍ മതി. ഇനിയുമേറെ മുന്‍പോട്ട് പോകുവാനുള്ളതാണ്. തളരരുത്, പതറരുത്. ഈശ്വരന്‍ കൂടെയുണ്ട് ധൈര്യം ആയി മുന്‍പോട്ട് പോകുക അതേ സമയം ബാലയ്ക്ക് നഴ്സിസ്സിസ്റ്റ് പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ ആണെന്നാണ് ഒരാള്‍ പറയുന്നത്. അതിന്റെ ഏറ്റവും ചീഞ്ഞ വശമാണിത്. ഈ കുഴപ്പമുള്ളവരുടെ കൂടെ ജീവിക്കുന്നവര്‍ക്കേ ഇത് അറിയാന്‍ സാധിക്കുകയുള്ളു. അപവാദ പ്രചാരണങ്ങളും, മരിച്ചാലും മറക്കാത്ത ഈഗോ നിറഞ്ഞ പകയും അമൃത എന്ന പാവം സ്ത്രീയെ വേട്ടയാടുന്നു.. എന്നിങ്ങനെ അമൃതയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
