Uncategorized
അന്ന് എനിക്ക് വലിയ ഇഷ്ടമൊന്നും ആയിരുന്നില്ല… പക്ഷെ പിന്നീട്… മുകേഷുമായുള്ള പ്രണയ കഥ പറഞ്ഞ് മേതിൽ ദേവിക
അന്ന് എനിക്ക് വലിയ ഇഷ്ടമൊന്നും ആയിരുന്നില്ല… പക്ഷെ പിന്നീട്… മുകേഷുമായുള്ള പ്രണയ കഥ പറഞ്ഞ് മേതിൽ ദേവിക
നൃത്ത രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നർത്തകിയാണ് മേതിൽ ദേവിക. സിനിമകളിൽ നിന്നും നിരവധി അവസരങ്ങൾ വന്നിട്ടും നൃത്തത്തിലേക്കാണ് മേതിൽ ദേവിക ശ്രദ്ധ നൽകിയത്. നടനും എംഎൽഎയുമായി മുകേഷുമായുള്ള മേതിൽ ദേവികയുടെ വിവാഹം ഏറെ ചർച്ചയായി. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹ ജീവിതം മുന്നോട്ട് പോകവെ രണ്ട് പേർക്കുമിടയിൽ അസ്വാരസ്യമുണ്ടാവുകയും 2021 ൽ വേർപിരിയുകയും ചെയ്തു. മുകേഷ് സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെ ദേവിക അക്കാദമി അംഗമായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലെത്തിയതെന്നാണ് ഇരുവരുടെയും വിവാഹ സമയത്ത് പ്രചരിച്ച കഥകൾ.
ഇപ്പോഴിതാ ആദ്യം പ്രണയം പറഞ്ഞത് മുകേഷ് ആയിരുന്നുവെന്നും അനിയത്തിയാണ് തന്നോട് ആദ്യം സംസാരിച്ചതെന്നും പറയുകയാണ് മേത്തിൽ ദേവിക. മുകേഷുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ദേവികയുടെ പഴയ വീഡിയോ വീണ്ടും വൈറലാകുന്നത്. മുകേഷ് അവതരിപ്പിച്ചിരുന്ന കോമഡി ഷോയായ ബഡായി ബംഗ്ലാവിൽ ഒരിക്കൽ അതിഥിയായി ദേവിക എത്തിയിരുന്നു. അന്നാണ് പ്രണയകഥ ഇരുവരും വെളിപ്പെടുത്തിയത്. ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് മുകേഷേട്ടനാണ്. അദ്ദേഹം വൈകാതെ പ്രണയം പറയും എന്നുള്ള സൂചനയൊന്നും എനിക്ക് കിട്ടിയിരുന്നില്ലെന്ന് പറഞ്ഞാണ് ദേവിക സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾ ഒരു പ്രോഗ്രാമിന് പോയപ്പോഴാണ് ദേവികയോട് പ്രണയം ഞാൻ പറഞ്ഞത്.
അന്ന് ഞാൻ വരുന്നത് കണ്ടപ്പോൾ ഗുഡ് മോണിങ് പറയാൻ വരുന്നതാകും എന്നാണ് ദേവിക കരുതിയത്. പക്ഷെ ഞാൻ നേരെ ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞുവെന്ന് മുകേഷ് പറഞ്ഞപ്പോൾ ഇതൊക്കെ ചുമ്മാതെ പറയുന്നതാണെന്നായിരുന്നു ദേവികയുടെ പ്രതികരണം. എന്നാൽ താൻ തിരിച്ച് ഇഷ്ടമാണെന്ന് പറയാൻ ഒന്നര വർഷത്തോളം എടുത്തുവെന്നും ദേവിക പറഞ്ഞു. മുകേഷേട്ടന്റെ അനിയത്തിയാണ് അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്ന കാര്യം എന്നോട് ആദ്യം സംസാരിച്ചത്. അന്ന് എനിക്ക് വലിയ ഇഷ്ടമൊന്നും ആയിരുന്നില്ല. പക്ഷെ പിന്നീട്… പ്രത്യക്ഷത്തിൽ ഞങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെങ്കിൽ പോലും ഒരുപാട് സിമിലാരിറ്റീസുണ്ട്. പിന്നെ തമ്മിൽ ഭേദം എന്നതുമുണ്ടെന്നും ദേവിക പറഞ്ഞു.