Connect with us

അന്നേ പറഞ്ഞതാണ് കേട്ടില്ല! വർഷങ്ങൾക്ക് ശേഷം ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. ദിലീപ് ജയിലിലാകാൻ, കാരണം..

Malayalam

അന്നേ പറഞ്ഞതാണ് കേട്ടില്ല! വർഷങ്ങൾക്ക് ശേഷം ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. ദിലീപ് ജയിലിലാകാൻ, കാരണം..

അന്നേ പറഞ്ഞതാണ് കേട്ടില്ല! വർഷങ്ങൾക്ക് ശേഷം ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.. ദിലീപ് ജയിലിലാകാൻ, കാരണം..

മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് നടി കാവ്യ മാധവൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് നായികയായി മാറിയത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടർന്ന് നിരവധി മലയാളം സിനിമകളിലും, തമിഴ് സിനിമകളിലും തിളങ്ങുകയും ചെയ്തു. ആദ്യ സിനിമയിലെ നായകനെ തന്നെ കാവ്യ ജീവിതത്തിലും നായകനാക്കിയത് 2016 നവംബർ 25ന് ആയിരുന്നു. വിവാഹം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോൾ താരം വീണ്ടും അഭിനയത്തിൽ ചുവടുവയ്ക്കാൻ തയ്യാറെടുക്കുകയാണെന്നുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. നടൻ ദിലീപിനും മകൾക്കും ഒപ്പം സന്തുഷട കുടുംബ ജീവിതം നയിക്കുകയായിരുന്നു കാവ്യ ഇതുവരെ. സിനിമയിൽ ദിലീപുമായുള്ള കെമിസ്ട്രി ആരാധകർ ഏറെ സ്വീകരിച്ചിരുന്നു.

ഒന്നിച്ച് അഭിനയിക്കാൻ തുടങ്ങിയതിന് പിന്നാലെ ഇരുവർക്കുമെതിരെ കിംവദന്തികള്‍ പ്രചരിക്കാനും തുടങ്ങിയത്. ദിലീപ് മഞ്ജു ബന്ധത്തിൽ ജനിച്ച മൂത്ത മകൾ മീനാക്ഷിയ്ക്കും ആരാധകർ ഏറെയാണ്. മീനാക്ഷിയുടെ സംരക്ഷണം ദിലീപാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ കാവ്യ മാധവനിൽ മഹാലക്ഷ്മി എന്നൊരു മകൾ കൂടി ദിലീപിനുണ്ട്. രണ്ടാം വിവാഹത്തിന് ശേഷം അഭിനയ ജീവിതം കാവ്യ അവസാനിപ്പിച്ചു. മകളുടെ പഠനവും മറ്റ് കാര്യങ്ങളും നോക്കി തിരക്കിലാണ് ഇപ്പോൾ കാവ്യ.

ഇപ്പോഴിതാ കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍ ദിലീപ് കാവ്യ വിവാഹ ജീവിതത്തിൽ നടത്തിയ കുറച്ച് വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഈ വീഡിയോയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തതും. ഏകദേശം 350 ഓളം പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്, അതിൽ 95 ശതമാനം നടന്നിട്ടുണ്ട് എന്ന് സ്വയം സ്ഥാപിച്ചുകൊണ്ടാണ് കലിയുഗ ജ്യോതിഷത്തിന്റെ ഉപജ്ഞാതാവ് സന്തോഷ് സംസാരിക്കുന്നത്.

കാവ്യയും ദിലീപും വിവാഹം കഴിക്കുന്ന സമയത്ത് ഒരു ജ്യോതിഷ വിദ്യാർത്ഥി ഇവരുടെ ഭാവി എന്താകും എന്ന് അറിയാൻ വേണ്ടി എന്നെ വിളിച്ചിരുന്നു. ഞാൻ സ്വാഭാവികമായും നോക്കിയിട്ട് ആ വ്യക്തിയോട് പറഞ്ഞു 2016 മുതൽ 2019 വരെ യുള്ള കാലത്തിൽ രാഹുർ ദശയിൽ ജനിച്ച കാവ്യ മാധവനെ സംബന്ധിച്ചിടത്തോളം കണ്ടകശനിയാണ് അത് ഏഴാം ഭാവത്തിൽ ആണെന്ന്. ഏഴാം ഭാവം എന്ന് പറഞ്ഞാൽ വിവാഹഭാവം ആണ്. ദിലീപിനെ സംബന്ധിച്ചിടത്തോളം ഏഴരാണ്ട ശനി ആയിരുന്നു ആ സമയത്ത്. അപ്പോൾ കണ്ടകശനിയും ഏഴരാണ്ട ശനിയും കൂടി ചേർന്നിട്ട് വിവാഹം കഴിച്ചാൽ അത് ഒട്ടും തന്നെ ശരിയാകില്ല.

ഈ വിവാഹം ഇപ്പോൾ നടക്കാൻ പാടില്ല, കാവ്യയുടെ കണ്ടക ശനി കഴിഞ്ഞതിനു മാത്രമേ ഈ വിവാഹം പാടുള്ളൂ എന്ന് പ്രവചിച്ചിരുന്നു. എന്നാൽ നിർഭാഗ്യ വശാൽ ആ വിവാഹം ആ സമയത്തുതന്നെ നടന്നു. പിന്നീട് അറിയാൻ സാധിച്ചത് ഏതോ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി ആ വിവാഹം നടന്നു എന്നാണ്. ഈ കണ്ടകശനിയും ഏഴരാണ്ട ശനിയും ഒത്തുനിൽക്കുമ്പോൾ ഈ വിവാഹം നടന്നാൽ അത് കാരാഗൃഹവാസത്തിനു വരെ കാരണം ആകും എന്ന് ഞാൻ പ്രവചിച്ചതാണെന്നും കലിയുഗ ജ്യോതിഷി സന്തോഷ് നായര്‍ പറയുകയാണ്. അതിന്റെ ഭാഗമായിട്ടാണ് ദിലീപ് ജയിലിൽ കിടന്നത്. ദിലീപ് എപ്പോൾ ജാമ്യത്തിൽ ഇറങ്ങും എന്നും ഞാൻ പറഞ്ഞു, ഞാൻ പറഞ്ഞ സമയത്താണ് ജാമ്യവും കിട്ടിയതെന്നും കലിയുഗ ജ്യോതിഷി അവകാശപ്പെടുന്നു. ഞാൻ ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.

കാവ്യക്ക് ഇപ്പോൾ നല്ല സമയം ആണ്. 45 വയസ്സ് വരെ ദശാകാലത്തിലൂടെയാണ് കടന്നു പോകുന്നത് എങ്കിലും മോശമായ സമയം എന്ന് പറയാൻ ആകില്ല. അതിനുശേഷം നല്ലകാലം ആകും വരിക. പക്ഷേ ദിലീപിന്റെ സമയം അത്ര നല്ലതല്ല, എന്നാൽ ഇരുവരുടെയും രാശികൾ തമ്മിൽ വച്ചുനോക്കുമ്പോൾ തരക്കേടില്ലാതെ മുൻപോട്ട് പോകും. ഒരു ഫിഫ്റ്റി ഫിഫ്റ്റി റേഞ്ചിൽ ആണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. ഇരുവരുടെയും ജാതകം വച്ചുനോക്കുമ്പോൾ ജീവിതം അത്ര സന്തുഷ്ടകരമായിരിക്കില്ല. എടുത്തുചാടി പ്രയാസങ്ങൾ ഉണ്ടാക്കി വയ്ക്കും. ജാതകത്തിന്റെ വിപരീത ദിശയിലൂടെയാണ് ഇവർ കടന്നുപോകുന്നത്. അതാണ് ഏറ്റവും വലിയ പ്രശ്നം. ഓരോ വ്യക്തികൾക്കും ജാതകത്തിലെ ഒരു വഴിയുണ്ട്, അതിലൂടെയാണ് പോകുന്നത് എങ്കിൽ അത് കറക്ട് ആയിരിക്കും. അല്ലങ്കിൽ ഇതിന്റെ പുറകിൽ ഇവർ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും ജ്യോതിഷി സന്തോഷ് നായര്‍ പറയുകയാണ്. എന്തായാലും ഇപ്പോൾ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. ദിലീപിനെ സംബന്ധിച്ച് ഇനി വരാൻ പോകുന്നത് നിർണായക ദിവസങ്ങളാണ് .

More in Malayalam

Trending