Connect with us

അനു ജോസഫിന്റെ മൂന്ന് കോടിയുടെ വീട് അസി റോക്കി തട്ടി! മാസങ്ങളായി അനുവിന്റെ അനക്കമില്ല.. അനു എവിടെ?’ അടിമുടി ദുരൂഹത

Malayalam

അനു ജോസഫിന്റെ മൂന്ന് കോടിയുടെ വീട് അസി റോക്കി തട്ടി! മാസങ്ങളായി അനുവിന്റെ അനക്കമില്ല.. അനു എവിടെ?’ അടിമുടി ദുരൂഹത

അനു ജോസഫിന്റെ മൂന്ന് കോടിയുടെ വീട് അസി റോക്കി തട്ടി! മാസങ്ങളായി അനുവിന്റെ അനക്കമില്ല.. അനു എവിടെ?’ അടിമുടി ദുരൂഹത

19 മത്സരാർത്ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 ലോഞ്ചിംഗ് എപ്പിസോഡ് കഴിഞ്ഞ ദിവസമായിരുന്നു. ആറാം സീസണിൽ വാഴാൻ പോകുന്നവരെയും വീഴാൻ പോകുന്നവരേയും കുറിച്ച് ഇതിനോടകം പ്രവചനങ്ങൾ വരെ വന്ന് കഴിഞ്ഞു. പത്തൊമ്പത് പേരിൽ പതിനൊന്നാമനായി ഹൗസിലേക്ക് എത്തിയത് ടാറ്റു ആർട്ടിസ്റ്റും കിക് ബോക്സിംഗ് ചാമ്പ്യാനും റൈഡറുമെല്ലാമായ അസി റോക്കിയാണ്. പ്രേക്ഷകര്‍ക്കിടയില്‍ ഏറെ കൗതുകത്തിന് വഴിവെച്ചിരിക്കുന്ന മത്സരാര്‍ത്ഥിയും കൂടിയാണ് അസി റോക്കി. തിരുവനന്തപുരം സ്വദേശിയാണ് അസി റോക്കി. ബിസിനസുകാരനായ അസി റോക്കി ടച്ച് ഓഫ് ഇങ്ക് ടാറ്റൂ എന്ന സ്കൂളിന്റെ മാനേജിങ് ഡയറക്ടറുമാണ്. അസി പാചകം ചെയ്യാന്‍ ഇഷ്ടമുള്ളയാൾ കൂടിയാണ്. അസി സമീപകാലത്ത് വാർത്തകളിൽ ഇടംനേടിയത് മുൻ ബിഗ് ബോസ് താരവും നടിയുമായി അനു ജോസഫിലൂടെയാണ്. ബിഗ് ബോസിലേക്ക് തന്നെ അയച്ചതിൽ പ്രധാന പങ്കുവഹിച്ചത് അസിയാണെന്ന് അനു പറഞ്ഞിരുന്നു. കൂടാതെ അനുവിന്റെ പുതിയ വീടിന്റെ പണി നടത്തിയത് അസിയുടെ നേതൃത്വത്തിലായിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ഒരു വ്ലോഗ് വന്നപ്പോൾ നെഗറ്റീവ് കമന്റ്സുകൾ നിരവധി വന്നിരുന്നു. ഇതിന് മോശം അഭിപ്രായമുള്ളവർ കമന്റ് ചെയ്താൽ അതിൽ നിന്നും മൂന്നുപേരെ തെരഞ്ഞെടുത്ത് ഈ വീട്ടിൽ ഒരു ദിവസം താമസിപ്പിക്കുകയും കാൻഡിൽ ലൈറ്റ് ഡിന്നർ നൽകുമെന്നും റോക്കിയും അനുവും പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു . ബി​ഗ് ബോസിൽ മത്സരിക്കണമെന്ന് അതിയായി മോഹിച്ചാണ് അസി എത്തിയത്. ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് അസിയുടെ പ്രൊഫൈൽ വീഡിയോ ലോഞ്ചിങ് സ്റ്റേജിൽ മോഹൻലാലിന്റെ സാന്നിധ്യത്തിൽ പ്രദർശിപ്പിച്ചിരുന്നു. വീഡിയോയിൽ അസി തന്റെ വീടെന്ന് പറഞ്ഞ് കാണിക്കുന്നത് നാളുകൾക്ക് മുമ്പ് താൻ പണികഴിപ്പിക്കുന്ന വീടെന്ന് പറഞ്ഞ് സീരിയൽ-സിനിമാ താരം അനു ജോസഫ് പരിചയപ്പെടുത്തിയ വീടാണ്. തന്റെ വീടുകൾക്ക് ചുമരുകളില്ലെന്ന് അനു അന്ന് വീടിന്റെ ഹോം ടൂർ ചെയ്യവെ പറഞ്ഞിരുന്നു. കൂടാതെ വീട്ടിൽ തന്നെ ഒരുക്കിയിരിക്കുന്ന വലിയൊരു സ്വിമ്മിങ് പൂളിന്റെ വിശേഷങ്ങളും അനു അന്ന് സ്വന്തം യൂട്യൂബ് ചാനലിൽ പങ്കിട്ട വീ‍ഡിയോയിൽ പറഞ്ഞിരുന്നു. മൂന്ന് കോടിയോളം ചിലവഴിച്ചാണ് അനു ജോസഫ് വീട് നിർമ്മിക്കുന്നതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ‌ ഇപ്പോൾ തന്റെ വീടാണെന്ന് പറഞ്ഞ് അസി അനു കാണിച്ച അതേ വീട് പരിചയപ്പെടുത്തിയപ്പോൾ നിരവധി സംശയങ്ങളും ആരാധകരിൽ ഉടലെടുത്തു. ഇത് അനു ജോസഫ് പണികഴിപ്പിച്ച മൂന്ന് കോടിയുടെ വീടല്ലേ… അതെങ്ങനെ അസി റോക്കിയുടേതാകും? അപ്പോൾ അനു എവിടെ? എന്നാണ് ചിലർ ചോദിക്കുന്നത്. മറ്റ് ചിലർ‌ ചോദിച്ചത് ഈ വീടിന്റെ യഥാർത്ഥ അവകാശി ആരാണെന്നാണ്. 5500 സ്ക്വയർ ഫീറ്റാണ് ഈ വീടിന്റെ വിസ്താരം.

ഓഫീസും ഷൂട്ടിങുള്ള ഫ്ളോറുമെല്ലാം ചേർന്ന ഒരു മൾട്ടി പർപ്പസ് വീടാണിത്. ബ്ലാക്ക് കളർ തീമിലൊരുക്കിയ ഈ വീട് അടിമുടി യൂറോപ്യൻ സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. അനുവിന്റെ ബം​ഗാൾ കാറ്റുകൾക്കായി 700 സ്ക്വയർ ഫീറ്റോളം വരുന്ന വീടിന്റെ ഒരു ഏരിയ മാറ്റിവച്ചിരിക്കുകയാണെന്ന് അനു പറഞ്ഞതും അന്ന് വൈറലായിരുന്നു. അസിയും അനുവും അത്രത്തോളം അടുത്ത കൂട്ടുകാരാണെങ്കിൽ എന്തുകൊണ്ട് അസിക്കൊപ്പം പ്രൊഫൈൽ വീഡിയോയിൽ വന്നില്ലെന്ന സംശയവും ആരാധകർക്കുണ്ട്. മാത്രമല്ല രണ്ട് മാസത്തിലേറെയായി പുതിയ വീഡിയോകളൊന്നും അനു യുട്യൂബ് ചാനലിൽ പങ്കിട്ടിട്ടില്ല. സോഷ്യൽമീഡിയയിലും വളരെ വിരളമായി മാത്രമെ അനു പോസ്റ്റുകൾ പങ്കുവെക്കാറുള്ളു. ബി​ഗ് ബോസ് സീസൺ ഫൈവിൽ വൈൽഡ് കാർഡ് എൻട്രിയായിട്ടായിരുന്നു അനു ജോസഫ് വന്നത്. അധിക കാലം ഹൗസിൽ തുടരാനായില്ല. അതിനു മുൻപ് തന്നെ പുറത്താകുകയും ചെയ്തു.

Continue Reading
You may also like...

More in Malayalam

Trending