Connect with us

അത് കഴിഞ്ഞ് പോയി.. ഇനി അതിനെ കുറിച്ച് സംസാരിച്ചത് കൊണ്ട് കാര്യമില്ല! സംഭവിച്ചതെല്ലാം നല്ലതാണെന്ന് മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളു- അഭയ ഹിരണ്മയി

Malayalam

അത് കഴിഞ്ഞ് പോയി.. ഇനി അതിനെ കുറിച്ച് സംസാരിച്ചത് കൊണ്ട് കാര്യമില്ല! സംഭവിച്ചതെല്ലാം നല്ലതാണെന്ന് മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളു- അഭയ ഹിരണ്മയി

അത് കഴിഞ്ഞ് പോയി.. ഇനി അതിനെ കുറിച്ച് സംസാരിച്ചത് കൊണ്ട് കാര്യമില്ല! സംഭവിച്ചതെല്ലാം നല്ലതാണെന്ന് മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളു- അഭയ ഹിരണ്മയി

മലയാളത്തിലെ യുവ ഗായികമാരിൽ ശ്രദ്ധേയയായ താരമാണ് അഭയ ഹിരണ്മയി. അഭയയുടെ കരിയറിനേക്കാളും അഭയ പാടിയ ഗാനങ്ങളെക്കാളും എന്നും സോഷ്യൽ മീഡിയ ഉൾപ്പെടെ ചർച്ച ചെയ്യാറുള്ളതും വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ളതും അഭയയുടെ വ്യക്തി ജീവിതം തന്നെ ആയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും ഒരുമിച്ചുള്ള ജീവിതവും പിന്നീടുള്ള വേർപിരിയലും അഭയ എന്ന ഗായികയെ എന്നും വിവാദത്തിൽ ആക്കിയിരുന്നു. 19 ആം വയസിൽ അഭയ ഗോപി സുന്ദറിനെ അഭിമുഖം ചെയ്യാൻ എത്തിയതായിരുന്നു. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ ഗോപി സുന്ദർ ആദ്യ ഭാര്യ പ്രീയയിൽ നിന്നും നിയമപരമായി വിവാഹ മോചനം നേടാതെ ആയിരുന്നു അഭയയുമായി ലിവിങ്ങ് റിലേഷൻഷിപ്പ് ആരംഭിച്ചത്. ഇതിനെതിരെ പല തവണ ശബ്ദമുയർത്തി ഗോപി സുന്ദറിന്റെ ഭാര്യ പ്രീയ കൂടി രംഗത്ത് വന്നതോടെ അഭയ കൂടുതൽ വിവാദങ്ങളിലേക്ക് പോകുകയായിരുന്നു. എന്നാൽ 2022 ൽ ആണ് ഗോപി സുന്ദർ അഭയയുമായുള്ള പ്രണയം അവസാനിപ്പിച്ചതായും ഗായിക അമൃത സുരേഷുമായി താൻ പ്രണയത്തിൽ ആണെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചതും.

ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു ഇരുവരും വേര്‍പിരിഞ്ഞുവെന്ന് വെളിപ്പെടുത്തുന്നത്. വൈകാതെ ഗോപി സുന്ദര്‍ മറ്റ് ചില റിലേഷന്‍ഷിപ്പുകളിലേക്ക് പോവുകയും അഭയ സംഗീത ലോകത്ത് സജീവമാവുകയും ചെയ്തു. ഇപ്പോള്‍ കൈ നിറയെ പാട്ടുകളുമായി തിരക്കുകളിലാണ് ഗായിക. വീണ്ടും മുന്‍പങ്കാളിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ താല്‍പര്യമില്ലെന്നാണ് അഭയയിപ്പോള്‍ പറയുന്നത്. പാട്ട് പാടി കൊണ്ട് അഭയ സംഗീതത്തിലേക്ക് കടന്ന് വന്നത് ഗോപി സുന്ദറിനൊപ്പമാണ്. എന്നാല്‍ തന്റെ സംഗീത ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ പേര് പറഞ്ഞില്ലെങ്കില്‍ പൂര്‍ണമാവില്ലെന്ന് പറയുന്നത് ശരിയായ കാര്യമല്ലെന്നാണ് അഭയ പറയുന്നത്. ഗോപി സുന്ദറിനൊപ്പമുള്ള പാട്ട് ജീവിതം ആരംഭിച്ചതിനെപ്പറ്റി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഒരു അഭിമുഖത്തിൽ അവതാരകയുടെ ചോദ്യത്തിന് മറുപടിയായി അഭയ പറയുന്നത്. കഴിഞ്ഞ കാര്യത്തെ കുറിച്ചാണ് ചോദിക്കുന്നത്.

പേഴ്‌സണലായിട്ടുള്ള കാര്യമാണത്. അത് കഴിഞ്ഞിട്ട് ഏകദേശം മൂന്ന് വര്‍ഷത്തോളമായി. അതിന് ശേഷമുള്ള പുതിയ ജീവിതത്തെ പറ്റി ചോദിക്കുകയാണെങ്കില്‍ ഉത്തരം പറയാം. അദ്ദേഹം എന്റെ മുന്‍പങ്കാളിയാണ്. ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം പറയുമ്പോള്‍ അദ്ദേഹത്തിനെ കുറിച്ചും പറയേണ്ടതായി വരും. അതെനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ല. മുന്‍പ് പലയിടത്തും ഞാനത് തുറന്ന് സംസാരിച്ചിട്ടുണ്ട്. ആ ബ്രേക്കപ്പ് നടക്കുന്ന സമയം ആയത് കൊണ്ടാണ് അതിലൊരു ക്ലാരിറ്റി വരുത്തിയത്. ശരിക്കും മറ്റുള്ളവര്‍ക്ക് ക്ലാരിറ്റി കൊടുക്കേണ്ട ആവശ്യം പോലുമില്ല. എന്നിരുന്നാലും അതൊക്കെ ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞു എന്നേയുള്ളു. അത് കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഇത്രയുമായി. മൂന്ന് വര്‍ഷത്തിന് ശേഷവും വീണ്ടും ഇതിനെ കുറിച്ച് തന്നെയുള്ള ചോദ്യങ്ങള്‍ വന്ന് കൊണ്ടേയിരിക്കുകയാണ്.

എന്റെ സംഗീത ജീവിതത്തില്‍ ഈ വ്യക്തിയെ കുറിച്ച് മാത്രം സംസാരിച്ചാലെ കംപ്ലീറ്റ് ആവൂ എന്ന് പറയാന്‍ പറ്റില്ല. കാരണം അത് കഴിഞ്ഞ് പോയി. ഇനി അതിനെ കുറിച്ച് സംസാരിച്ചത് കൊണ്ട് കാര്യമില്ല. സംഭവിച്ചതെല്ലാം നല്ലതാണെന്ന് മാത്രമേ ഞാന്‍ വിശ്വസിക്കുന്നുള്ളു. കഴിഞ്ഞ് പോയ സംഭവങ്ങളെ പറ്റി വീണ്ടും ചോദിക്കുമ്പോള്‍ ആളുകളും അത് തന്നെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കും. അതിനെനിക്ക് താല്‍പര്യമില്ല. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. അതുകൊണ്ട് മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതെന്നും’ അഭയ വ്യക്തമാക്കുകയായിരുന്നു.

More in Malayalam

Trending