അത്ര സിംപിൾ അല്ല!! പൊടിച്ചത് കോടികൾ; ഭാഗ്യയ്ക്ക് നൽകിയത് ലക്ഷങ്ങൾ വിലയുള്ള ആ സമ്മാനം! ആരാധകർ പൊക്കി
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കേരളത്തിലെ ആരാധകർ. ഭാഗ്യയെ എങ്ങനെയാകും വിവാഹത്തിനായി ഒരുക്കുക, എന്ത് ഗിഫ്റ്റായിരിക്കും തന്റെ മകൾക്കായി നൽകുക അങ്ങനെയൊക്കെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത് . എന്തായാലും മകളാണ് ധനം എന്ന് വിശ്വസിക്കുന്ന ഒരാൾ കൂടിയാണ് സുരേഷ്‌ഗോപി. അതുകൊണ്ട് തന്നെ സ്ത്രീധനമായി ഒന്നും നല്കാൻ സാധ്യതയില്ലെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിനിടയിൽ ഇപ്പോൾ ഒരു സംശയമാണ് സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.
അത് മറ്റൊന്നുമല്ല താലികെട്ടലിന് ശേഷം ഗുരുവായൂർ അമ്പലത്തിൽ നിന്നും ഇറങ്ങിപ്പോകുന്ന സുരേഷ്ഗോപിയ്ക്കും കുടുംബത്തിനും പിന്നാലെ അകമ്പടിയായി പോകുന്ന പുതിയ ഒരു കാറാണ് സോഷ്യൽമീഡിയയുടെ കണ്ണിലുടക്കിയത്. ടൊയോട്ട ഹൈറൈഡറാണ് ആ കാർ . ടെമ്പററി രെജിസ്റ്ററേഷൻ ചെയ്ത കാര് 20ലക്ഷത്തിന്റെ അകത്തെ വിലയുള്ളൂ. ഇതാണോ സുരേഷ്‌ഗോപി തന്റെ മകൾ ഭാഗ്യയ്ക്ക് നൽകുന്ന സമ്മാനം എന്നാണ് ആരാധകർ ചോദിക്കുന്നതും. അതേസമയം വിവാഹദിവസം താരപുത്രി ഏതു വസ്ത്രത്തിൽ എത്രത്തോളം സുന്ദരിയായാണ് എത്തുന്നതെന്നുമൊക്കെ ആരാധകർ കാത്തിരുന്നു.
അത്യാഡംബരമായ ലുക്കിലായിരിക്കും ഭാഗ്യ എത്തുക എന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ, ആരാധകരെ അത്ഭുതപ്പെടുത്തി സിംപിൾ ലുക്കിലാണ് ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസത്തിൽ ഭാഗ്യ അണിഞ്ഞൊരുങ്ങിയത്. ഓറഞ്ച് നിറത്തിലുള്ള സാരിയാണ് ധരിച്ചത്. സാരിയിൽ ഗോൾഡൻ ഫിനിഷിങ് ടച്ച് നൽകിയിട്ടുണ്ട്. ഓറഞ്ച് നിറത്തിലുള്ള ബ്ലൗസിൽ നിറയെ വർക്കുകൾ നൽകി. ബ്ലൗസിന്റെ നെക്ക് ലൈനിനും കയ്യിലുമാണ് ഡിസൈനുകൾ നൽകിയത്. ഒരു ചോക്കറും ജിമിക്കി കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. എക്ത ബ്രൈഡലാണ് ഭാഗ്യയെ സുന്ദരിയാക്കിയത്. കസവു മുണ്ടും വേഷ്ടിയും അണിഞ്ഞാണ് വരൻ ശ്രേയസ് എത്തിയത്. ഓറഞ്ച് നിറത്തിലുള്ള സാരി തന്നെയാണ് സുരേഷ്ഗോപിയുടെ ഭാര്യ രാധിക ധരിച്ചത്. പച്ച നിറത്തിലുള്ള ഷർട്ടും കസവ് മുണ്ടുമായിരുന്നു സുരേഷ്ഗോപിയുടെ വേഷം.
പച്ച നിറത്തിലുള്ള ജുബ്ബയാണ് മകൻ ഗോകുൽ ധരിച്ചത്. 500 മുഴം മുല്ലപ്പൂവാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മൊത്തം നൽകിയത്. പൂക്കച്ചവടക്കാരായ ദമ്പതികളായ ധന്യയും സനീഷുമാണ് പൂവ് ഒരുക്കിയത്. നേരത്തെ കൈക്കുഞ്ഞുമായി ഗുരുവായൂർ ക്ഷേത്രത്തിൽ മുല്ലപ്പൂ വിൽക്കുന്ന ധന്യയുടെ വിഡിയോ വൈറലായിരുന്നു. പിന്നാലെയാണ് ധന്യയെ സുരേഷ്ഗോപി സമീപിച്ചത്. വിവാഹത്തിന് തലേദിവസമുള്ള ഭാഗ്യയുടെ ലുക്കും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിംപിൾ ഡിസൈനിലുള്ള വസ്ത്രമാണ് ധരിച്ചത്. ഓഫ്‍ വൈറ്റും കസവ് കരയുമുള്ള നിറത്തിലുള്ള ധാവണിയാണ് പെയർ ചെയ്തത്. ശോഭാ വിശ്വനാഥായിരുന്നു ഭാഗ്യയുടെ വസ്ത്രം ഡിസൈൻ ചെയ്തത്. എക്ത ബ്രൈഡലാണ് ഭാഗ്യയെ സുന്ദരിയായി അണിയിച്ചൊരുക്കിയത്. അതേസമയം ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യ സുരേഷിന്റെ താലികെട്ടു ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി, തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി പ്രധാനമന്ത്രി അനുഗ്രഹിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖർ ഗുരുവായൂരിലെത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിരുന്നു.
