അത്രയും നല്ലൊരു പെണ്ണാണ്.. ജാസ്മിനെ എന്തിന് ഇത്ര വെറുക്കുന്നുവെന്നും ഒരു ജീവിതം കൊടുത്താലോയെന്ന് ഞാൻ ചിന്തിച്ചുപോയി- തൊപ്പി!
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവാദമായതും ചർച്ചയായതുമായ ഒരു പേരാണ് യുട്യൂബറായ ജാസ്മിൻ ജാഫറിന്റേത്. ഇപ്പോൾ ഹൗസിൽ മത്സരിക്കുന്നവരിൽ ഏറ്റവും കൂടുതൽ ഹേറ്റേഴ്സുള്ളത് ജാസ്മിനാണ്. ഗബ്രി-ജാസ്മിൻ കൂട്ടുകെട്ട് വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയിലെ വീക്കെന്റ് എപ്പിസോഡിൽ നടന്ന എവിക്ഷനിലൂടെ ഗബ്രി മത്സരത്തിൽ നിന്നും പുറത്തായി. ഗബ്രിയുമായി ചേർന്ന് ലവ് ട്രാക്ക് കളിച്ചുവെന്നതാണ് ജാസ്മിന് എതിരെ ഹേറ്റേഴ്സുണ്ടാകാൻ പ്രധാന കാരണമായത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥികളായ ജാസ്മിൻ ജാഫറിനേയും ഗബ്രിയേയും കുറിച്ച് തൊപ്പി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ജാസ്മിനെ എന്തിന് ഇത്ര വെറുക്കുന്നുവെന്നും ഒരു ജീവിതം കൊടുത്താലോയെന്ന് താൻ തന്നെ ചിന്തിച്ചുപോയി എന്നുമാണ് വൈറലാകുന്ന വീഡിയോയിൽ തൊപ്പി പറയുന്നത്.
‘ജാസ്മിനെ നിങ്ങൾ എന്തിന് ഇത്ര വെറുക്കുന്നു?. അത്രയും നല്ലൊരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.’ കാര്യം പറഞ്ഞതാണ്… ജാസ്മിൻ അത്രയും നല്ലൊരു പെണ്ണാണ്. ഒരു ജീവിതം കൊടുത്താലോയെന്ന് ഞാൻ തന്നെ ചിന്തിച്ചുപോയി… അത്രയും നല്ലൊരു പെണ്ണാണ്. നിങ്ങൾ എന്തിന് ജാസ്മിനെ വെറുക്കുന്നു എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഗബ്രി… അവനെ എനിക്ക് ഇഷ്ടമല്ല. പക്ഷെ എന്തുകൊണ്ട് ജാസ്മിനെ എല്ലാവരും വെറുക്കുന്നു..?. അത്രയും കിടിലൻ ഒരു പെണ്ണാണ് ജാസ്മിൻ.’
‘അങ്ങനൊരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നാണ്’, തൊപ്പി പറഞ്ഞത്. വീഡിയോ വൈറലായതോടെ ജാസ്മിനെ പരിഹാസിച്ചുകൊണ്ടാണ് തൊപ്പി ഇങ്ങനെയെല്ലാം പറഞ്ഞതെന്നും അല്ലാതെ ആത്മാർത്ഥതയോടെ പറഞ്ഞതല്ലെന്നും കമന്റുകളുണ്ട്. തുടക്കം മുതൽ ഒറ്റയ്ക്ക് നിന്ന് കളിച്ചിരുന്നുവെങ്കിൽ ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ ജാസ്മിന് കഴിയുമായിരുന്നു. ഇനിയുള്ള നാൽപ്പത് ദിവസം കൊണ്ട് ജാസ്മിൻ ഗ്യാലറി തനിക്ക് അനുകൂലമാക്കി മാറ്റുമോയെന്ന് കാണാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞശേഷമാണ് ജാസ്മിൻ ബിഗ് ബോസിലേക്ക് എത്തിയത്. ഹൗസിൽ വന്ന് ഗബ്രിയുമായി ജാസ്മിൻ അടുത്തതോടെ ഭാവി വരൻ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി.
കുറച്ചുകാലമായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നതും ചർച്ച ചെയ്യപ്പെടുന്നതുമായ ഒരു പേരാണ് തൊപ്പി എന്ന യുട്യൂബറുടേത്. പോകുന്നിടത്തെല്ലാം അയാൾക്ക് ചുറ്റും കൂടുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോകൾ വൈറലായതോടെയാണ് അതുവരെ ആ പേരു ശ്രദ്ധിക്കാത്തവർ പോലും ആരാണ് തൊപ്പിയെന്ന് അന്വേഷിച്ച് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായ തൊപ്പിയുടെ യഥാർത്ഥ പേര് നിഹാദ് എന്നാണ്. കണ്ണൂർ സ്വദേശിയായ ഈ ചെറുപ്പക്കാരന്റെ യുട്യൂബ് ചാനലിന് ആറ് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്സുണ്ട്. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാർ. മോശം വാക്കുകളുടെ പ്രയോഗങ്ങൾ, ടോക്സിക് മനോഭാവം എന്നിവയൊക്കെയാണ് തൊപ്പിയുടെ വീഡിയോകളിൽ നിഴലിക്കുന്നത്. സഭ്യതയില്ലാതെ വീഡിയോകൾ അവതരിപ്പിക്കുന്ന തൊപ്പിയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ പലപ്പോഴും രൂക്ഷ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. തൊപ്പിയുടെ വീഡിയോ കണ്ട് കുട്ടികൾ വഴിതെറ്റുന്നുവെന്ന് ആരോപിച്ചുകൊണ്ട് അധ്യാപകരടക്കം പലരും രംഗത്തുവന്നിരുന്നു. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ് തൊപ്പിയുടെ വീഡിയോകൾക്ക് നേരെ ഉയരുന്ന മറ്റൊരു വിമർശനം. ലൈവ് ഗെയിം സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ലോക്കോയിലൂടെയും തൊപ്പി ആരാധകർക്കിടയിൽ സജീവമാണ്. ചെറുപ്പം മുതൽ ഗെയിമിങില്‍ തല്‍പ്പരനായ തൊപ്പി ഗെയിമിങ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആദ്യം കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റാഗ്രാം റീല്‍സ് തൊപ്പിക്ക് കൂടുതല്‍ ആരാധകരെ നേടി കൊടുത്തു. അമേരിക്കന്‍ യുട്യൂബറായ ഐ ഷോ സ്പീഡറുടെ അനുകരണമാണ് തൊപ്പി നടത്തുന്നതെന്നും പരക്കെ വിമര്‍ശനമുണ്ട്.