Connect with us

അത്യാഡംബരത്തിൽ ഭാഗ്യയുടെ വിവാഹം! ഒഴുകിയെത്തി താരങ്ങൾ.. വമ്പൻ സർപ്രൈസുമായി സുരേഷ്‌ഗോപി

Malayalam

അത്യാഡംബരത്തിൽ ഭാഗ്യയുടെ വിവാഹം! ഒഴുകിയെത്തി താരങ്ങൾ.. വമ്പൻ സർപ്രൈസുമായി സുരേഷ്‌ഗോപി

അത്യാഡംബരത്തിൽ ഭാഗ്യയുടെ വിവാഹം! ഒഴുകിയെത്തി താരങ്ങൾ.. വമ്പൻ സർപ്രൈസുമായി സുരേഷ്‌ഗോപി

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ മകള്‍ ഭാ​ഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി. പ്രധാനമന്ത്രി നേരിട്ടെത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങളും വലിയ നിരതന്നെയുണ്ടാകുമെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ഗുരുവായൂർ, തൃപ്രയാർ സന്ദർശനങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. കനത്ത സുരക്ഷയാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്. രാവിലെ 7.30ഓടെയാണ് പ്രധാനമന്ത്രി ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടിലെത്തിയത്. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങും മുമ്പ് രണ്ട് ഹെലികോപ്റ്ററുകൾ കവചമായി നിലയുറപ്പിച്ചിട്ടുണ്ടാവും. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാർഗം ഗുരുവായൂരെത്തും. അവിടെ ദേവസ്വം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിച്ച ശേഷം ക്ഷേത്ര ദർശനം നടത്തും. തുടർന്ന് 8.45 ഓടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. തൊട്ടടുത്ത മൂന്ന് മണ്ഡപങ്ങളിലുമെത്തി നവ ദമ്പതികൾക്ക് ആശംസ അറിയിക്കും. തുടർന്ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി വിശ്രമിക്കുന്ന മോദി 9.45 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലേക്ക് പുറപ്പെടും. പത്തുമണിക്ക് ഇവിടെയെത്തുന്ന പ്രധാനമന്ത്രി പതിനൊന്ന് മണിക്ക് കൊച്ചിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഗുരുവായൂർ നഗരസഭയിലും കണ്ടാണിശേരി, ചൂണ്ടൽ, നാട്ടിക, വലപ്പാട് പഞ്ചായത്തുകളിലും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാ​ഗ്യയുടെ വരന്‍. ജൂലായില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

അതേസമയം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രമുഖരൊക്കെ ഗുരുവായൂരിലെത്തിയിട്ടുണ്ടു . മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി കല്യാണമേളവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളുമാണ് സുരേഷ് ​ഗോപിയുടെ വീട്ടിൽ നടക്കുന്നത്. ഇതിനോടകം നിരവധി സെലിബ്രിറ്റികൾ ഭാ​ഗ്യയുടെ സം​ഗീത്, ഹ​ൽദി ചടങ്ങുകളിൽ പങ്കെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഭാ​ഗ്യയ്ക്ക് ആശംസകൾ നേരാൻ സുരേഷ് ​ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ ദിലീപും കാവ്യ മാധവനും എത്തിയിരുന്നു. തൊണ്ണൂറുകളിൽ തനിക്കൊപ്പം സിനിമകളിൽ അഭിനയിച്ചിരുന്ന നായികമാരെ അടക്കം സുരേഷ് ​ഗോപി വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. കല്യാണത്തലേന്നും നിരവധി പരിപാടികൾ സുരേഷ് ​ഗോപിയും കുടുംബവും മകൾക്കായി ഒരുക്കിയിട്ടുണ്ട്.പ്രിയപ്പെട്ട സുഹ‍ൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനും അവളെ അനു​​ഗ്രഹിക്കാനും മലയാള സിനിമയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹൻലാലും തലേന്ന് തന്നെ എത്തി ചേർന്നിരുന്നു.

കുടുംബസമേതമാണ് രണ്ടുപേരും എത്തിയത്. മമ്മൂട്ടിയും മോഹൻലാൽ അടക്കം വമ്പൻ താരനിര സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് തലേന്നുള്ള പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. മലയാള സിനിമയിലെ മൂന്നാമന്റെ മകളുടെ വിവാഹത്തിൽ അവർ മൂന്നുപേരും കുടുംബസമേതം ഒത്തുക്കൂടിയപ്പോൾ എന്നൊക്കെ തലക്കെട്ട് നൽകിയാണ് ഭാ​ഗ്യയ്ക്കൊപ്പം നിൽക്കുന്ന താരരാജക്കന്മാരുടെ ഫോട്ടോകൾ പ്രചരിചത്. വെളുത്ത മുണ്ടും ഷർ‌ട്ടുമായിരുന്നു മമ്മൂട്ടിയുടെ വേഷം. കരിനീല നിറത്തിലുള്ള സിപിംൾ സാരിയാണ് മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത് ധരിച്ചിരുന്നത്. മെറൂൺ നിറത്തിലുള്ള കുർത്തയും കസവും മുണ്ടും ധരിച്ച് നാടൻ ലുക്കിലാണ് മോഹൻലാൽ എത്തിയത്. നീല നിറത്തിലുള്ള കുർത്തയായിരുന്നു സുചിത്രയുടെ വേഷം. മമ്മൂട്ടി മോഹൻലാൽ കുടുംബത്തോടൊപ്പം സുരേഷ് ​ഗോപിയേയും ഭാര്യ രാധികയേയും മക്കളായ ​ഗോകുൽ, മാധവ്, ഭാവ്നി എന്നിവരെയും കാണാം. എല്ലാവരും കസവ് വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് സുരേഷ് ​ഗോപി, മമ്മൂട്ടി, മോഹൻലാൽ കുടുംബത്തെ ഒറ്റ ഫ്രെയിമിൽ ആരാധകർക്ക് കാണാൻ സാധിക്കുന്നത്. എന്തായാലും ഇന്നും ഇരുവരുടെയും സാന്നിധ്യം പ്രതീക്ഷിക്കാം.

More in Malayalam

Trending

Recent

To Top