Connect with us

അച്ഛന്റെയും ആശ അമ്മയുടെയും ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് കുഞ്ഞാറ്റ! ഞങ്ങളെ ഇഷ്ടമല്ല എന്നോ, ഞങ്ങളെ പോലെയല്ല എന്നോ എന്ന കണ്‍ഫ്യൂഷനിൽ സോഷ്യല്‍ മീഡിയ

Malayalam

അച്ഛന്റെയും ആശ അമ്മയുടെയും ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് കുഞ്ഞാറ്റ! ഞങ്ങളെ ഇഷ്ടമല്ല എന്നോ, ഞങ്ങളെ പോലെയല്ല എന്നോ എന്ന കണ്‍ഫ്യൂഷനിൽ സോഷ്യല്‍ മീഡിയ

അച്ഛന്റെയും ആശ അമ്മയുടെയും ഏറ്റവും പുതിയ ഫോട്ടോ പങ്കുവെച്ച് കുഞ്ഞാറ്റ! ഞങ്ങളെ ഇഷ്ടമല്ല എന്നോ, ഞങ്ങളെ പോലെയല്ല എന്നോ എന്ന കണ്‍ഫ്യൂഷനിൽ സോഷ്യല്‍ മീഡിയ

നടൻ മനോജ് കെ. ജയൻ അടുത്ത കുറച്ചു നാളുകളായി സന്തോഷം മാത്രം നിറഞ്ഞ ജീവിതത്തിൽ അല്ലായിരുന്നു. പിതാവ് കെ.ജി. ജയന്റെ മരണശേഷം അദ്ദേഹം സോഷ്യൽ മീഡിയയിൽ പഴയപടി സജീവമായിട്ട് കുറച്ചായി. കൂടാതെ ഭാര്യ ആശ സൈബർ സ്‌പെയ്‌സിൽ ഏറെ വ്യക്തിഹത്യ നേരിട്ട സാഹചര്യവും അദ്ദേഹത്തിന് തരണം ചെയ്യേണ്ടി വന്നിരുന്നു. അതിനുള്ള കുറിക്കു കൊള്ളുന്ന മറുപടി മനോജ് പിന്നീട് നൽകി. മനോജ് കെ ജയന്റെ അച്ഛന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നത് ആശയായിരുന്നു. വളരെ ആഴത്തിലുള്ള സ്നേഹ ബന്ധം ഇവർക്കിടയിൽ ഉണ്ടായിരുന്നു. മനോജിന്റെ സോഷ്യൽമീഡിയ പേജിൽ ഏറ്റവും കൂടുതൽ നിറഞ്ഞ് നിൽക്കുന്നതും ഭാര്യയും മൂന്ന് മക്കളുമാണ്.

സംഗീതം രക്തത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള പ്രതിഭയായതുകൊണ്ടും പിന്നണി പാടിയിട്ടുള്ളതുകൊണ്ടും സംഗീതവുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളിലെ നിറസാന്നിധ്യമാണ് മനോജ്. ഉർവശിയും മനോജ് കെ ജയനും വേർപിരിഞ്ഞപ്പോൾ മകളുടെ സംരക്ഷണം മനോജ് കെ ജയൻ ചോദിച്ച് വാങ്ങിയിരുന്നു. എന്നാൽ കുഞ്ഞാറ്റയ്ക്ക് ഇപ്പോൾ അച്ഛന്റേയും അമ്മയുടേയും സ്നേഹം ലഭിക്കുന്നുണ്ട്. കാരണം അമ്മ ഉർവശിക്കൊപ്പവും സമയം ചിലവഴിക്കാൻ കുഞ്ഞാറ്റ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അച്ഛന്റെയും ആശ അമ്മയുടെയും ഏറ്റവും പുതിയ ഫോട്ടോ പങ്കുവച്ച് എത്തിയിരിക്കുകയാണ് കുഞ്ഞാറ്റ. നല്ല സ്‌റ്റൈലന്‍ ലുക്കില്‍ നില്‍ക്കുന്ന മനോജ് കെ ജയനെയും ആശയെയും ചിത്രത്തില്‍ കാണാം.

‘they not like us’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞാറ്റ ചിത്രം പങ്കുവച്ചിരിക്കുന്നത്. എന്താണ് അതുകൊണ്ട് താരപുത്രി ഉദ്ദേശിച്ചത്- ഞങ്ങളെ ഇഷ്ടമല്ല എന്നോ, ഞങ്ങളെ പോലെയല്ല എന്നോ എന്ന കണ്‍ഫ്യൂഷനിലാണ് സോഷ്യല്‍ മീഡിയ. ഞങ്ങളെ പോലെ അല്ല’ എന്നത് തന്നെയായിരിക്കാം, കാരണം ചിത്രത്തില്‍ ആശയുടെയും മനോജ് കെ ജയന്റെയും പ്രണയവും സന്തോഷവുമാണ് കാണുന്നത്. ഇരുവര്‍ക്കുമൊപ്പം സന്തോഷത്തോടെ ജീവിയ്ക്കുന്ന കുഞ്ഞാറ്റ, സന്തോഷത്തോടെ പങ്കുവച്ച ഫോട്ടോയ്ക്ക് ‘ഇഷ്ടമല്ല’ എന്ന ക്യാപ്ഷന്റെ ആവശ്യമില്ലല്ലോ. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തില്‍ അച്ഛനും ആശ അമ്മയും ഞങ്ങളെ പോലെ അല്ല എന്നാവാം കുഞ്ഞാറ്റ ഉദ്ദേശിച്ചത് എന്നൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു.

More in Malayalam

Trending