Connect with us

‘അങ്ങനെയുള്ള വേഷങ്ങളൊന്നും വന്നിട്ടില്ല.. വരട്ടെ അപ്പോൾ ആലോചിക്കാം; ദിലീപും മഞ്ജുവും ഒന്നിക്കുന്നതിനെ കുറിച്ച് ദിലീപ്.

Malayalam

‘അങ്ങനെയുള്ള വേഷങ്ങളൊന്നും വന്നിട്ടില്ല.. വരട്ടെ അപ്പോൾ ആലോചിക്കാം; ദിലീപും മഞ്ജുവും ഒന്നിക്കുന്നതിനെ കുറിച്ച് ദിലീപ്.

‘അങ്ങനെയുള്ള വേഷങ്ങളൊന്നും വന്നിട്ടില്ല.. വരട്ടെ അപ്പോൾ ആലോചിക്കാം; ദിലീപും മഞ്ജുവും ഒന്നിക്കുന്നതിനെ കുറിച്ച് ദിലീപ്.

ദിവസങ്ങൾക്ക് മുൻപാണ് ‘പവി കേയർ ടേക്കർ’ എന്ന ദിലീപ് ചിത്രം പുറത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് നടൻ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇതിൽ പലതും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. കുടുംബ വിശേഷങ്ങളുമടക്കം ദിലീപ് തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ ദിലീപ് പറഞ്ഞ ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേസ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ദിലീപ് എന്ന വ്യക്തി വിഷമിക്കാറുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് നടൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘എന്ത് പ്രശ്നം വരുമ്പോഴും നമുക്ക് അതിന്റേതായ വിഷമങ്ങൾ ഉണ്ടാകുമല്ലോ. കോടതിയിൽ നടക്കുന്ന വിഷയമായതിനാൽ കൂടുതൽ എനിക്ക് ഇതിനെക്കുറിച്ച് വെളിപ്പെടുത്താനാകില്ല. സത്യം പുറത്തുവരാനായി നിയമയുദ്ധം നടത്തുകയാണ്.

ദൈവം അനുഗ്രഹിച്ച് പ്രേക്ഷകരുടെ പ്രാർത്ഥനയുണ്ട്. സിനിമ, സിനിമായെന്ന് പറഞ്ഞ് മാത്രമേ ഞാൻ പോയിട്ടുള്ളൂ. എന്റെ ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല.സിനിമയിൽ എന്തെങ്കിലുമൊക്കെ ആകണമെന്ന് ആഗ്രഹിച്ച കാലമുണ്ടായിരുന്നു. പക്ഷേ ദൈവം വാരിക്കോരി തന്നു. ഈ വിഷയങ്ങൾ വരുമ്പോൾ നമ്മൾ ദൈവത്തോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ചിലപ്പോൾ ചില മെസേജുകൾ സംസാരിക്കുമെന്ന് പറയില്ലേ. പല വിഷമങ്ങൾ വരുമ്പോഴും വൈ മീ എന്ന് ഞാൻ ചോദിക്കും. നമ്മുടെ സമയദോഷമൊക്കെയാണ് അതിൽ കാണുന്നത്. അങ്ങനെ ദൈവത്തോട് ചോദിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു ദിവസം രാവിലെ നോക്കുമ്പോൾ ഫോണിലൊരു മെസേജ്. അതിന്റെ ക്യാപ്ഷൻ ഇതാണ്, വൈ മീ എന്ന്. ഞാൻ ഇത് കണ്ടയുടൻ ഓപ്പൺ ചെയ്തു.


നിനക്ക് നന്മയും സന്തോഷവും വന്ന കാലത്ത്, ലക്ഷക്കണക്കിന് ആളുകളിൽ നിന്ന് നിന്നെ തിരഞ്ഞ്, നിനക്ക് നല്ല കാര്യങ്ങൾ നടന്നപ്പോൾ നീ എപ്പോഴെങ്കിലും വൈ മീ എന്ന് എന്നോട് ചോദിച്ചോ. എന്തുകൊണ്ടാണ് ഇത്രയും പേർ നിൽക്കുമ്പോൾ എന്നെ മാത്രം തിരഞ്ഞെടുത്തതെന്ന് ചോദിച്ചിട്ടില്ല. പക്ഷേ ഒരു സങ്കടം നിനക്ക് സംഭവിക്കുമ്പോൾ അത് ചോദിക്കാൻ നിനക്ക് അവകാശമില്ല. അത് നീ ചോദിച്ചിരുന്നെങ്കിൽ ഇതും നിനക്ക് ചോദിക്കാം. പ്രാർത്ഥനയോടെ നീ ആ നിമിഷം കടന്നുപോകുക. സന്തോഷവും സങ്കടവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ എന്നുപറയുമ്പോലെ അത് ഫേസ് ചെയ്യുക. സത്യത്തിലും ഈശ്വരനിലും വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാം ദൈവത്തിൽ അർപ്പിച്ച് മുന്നോട്ടുപോകുന്നയാളാണ് ഞാൻ. നമുക്ക് ആരോടും വൈരാഗ്യവും പരാതികളൊന്നുമില്ല. നമ്മുടെ സമയദോഷം,’- ദിലീപ് പറഞ്ഞു. ആരാണ് ആ മെസേജ് അയച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. മഞ്ജു വാര്യരെപ്പറ്റിയായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. മഞ്ജു വാര്യരുമായിട്ടുള്ള ഒരു സിനിമ ഭാവിയിൽ പ്രതീക്ഷിക്കാമോയെന്നായിരുന്നു ചോദിച്ചത്. ‘അങ്ങനെയുള്ള വേഷങ്ങളൊന്നും വന്നിട്ടില്ല. വരട്ടെ അപ്പോൾ ആലോചിക്കാമെന്നും ദിലീപ് വ്യക്തമാക്കി.

More in Malayalam

Trending